തലശ്ശേരി: വ്യാജ ഇന്ത്യന്‍ കറന്‍സി കൈവശംവെക്കുകയും വിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 25,000 രൂപ വീതം പിഴയും. ഒന്നാം പ്രതി തളിപ്പറമ്പ് ചെര്‍ക്കള വേളാപുരത്ത് കരയില്‍ വി.കെ. ഉബൈസ് (44), രണ്ടാം പ്രതി തളിപ്പറമ്പ് ഞാറ്റുവയൽ ചപ്പന്‍ ഹൗസില്‍ സി.എച്ച്. സിറാജ് (37) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്. 489 (ബി), 489 (സി) വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അഞ്ച് വർഷം വീതം കഠിന തടവുകൾക്ക് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2009 ജൂലൈ 26നാണ് കേസിനാധാരമായ സംഭവം. വ്യാജ കറന്‍സി ഉപയോഗിച്ച് വിനിമയം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കണ്ണൂർ ടൗൺ സി.ഐ ആയിരുന്ന പി.പി. സദാനന്ദൻ കണ്ണൂർ താവക്കരയിലുള്ള ശക്തി ശ്രീലക്ഷ്മി ലക്കി ടോണ്‍ എന്ന സ്ഥാപനത്തില്‍ വെച്ചാണ് ഒന്നാം പ്രതി ഉബൈസിനെ 3,000 രൂപയുടെ വ്യാജ കറന്‍സി സഹിതം പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉബൈസിന്റെ തളിപ്പറമ്പിലെ താമസസ്ഥലത്തു വെച്ച് രണ്ടാം പ്രതിയായ സി.എച്ച്. സിറാജിനെ പിടികൂടിയത്. 34,000 രൂപയുടെ വ്യാജ കറന്‍സിയും ഇയാളില്‍നിന്ന് കണ്ടെത്തി.
ഇന്‍സ്പെക്ടറായിരുന്ന പി.പി. സദാനന്ദനാണ് പ്രതികളെ അറസ്റ്റുചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഡിവൈ.എസ്.പിമാരായിരുന്ന സി.ടി. ടോം, പി.വി. ജയതിലക്, വി.എൻ. വിശ്വനാഥൻ എന്നിവർ തുടരന്വേഷണം പൂർത്തിയാക്കി. വി.എൻ. വിശ്വനാഥനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ വി.എസ്. ജയശ്രീ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.