നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

അമ്പലപ്പുഴ: ചെറുകിട കച്ചവടക്കാർക്ക് വിതരണത്തിനായി കൊണ്ടുപോയ 345 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ആലപ്പുഴ മുല്ലാത്ത് വളപ്പ് ഷിബുവിനെ (41) കസ്റ്റഡിയിലെടുത്തു. വിതരണം ചെയ്യാൻ ഉപയോഗിച്ച ഇരുചക്രവാഹനവും പുന്നപ്ര പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി പുന്നപ്ര ചിന്മയ സ്‌കൂളിന് സമീപം പുന്നപ്ര സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

Tags:    
News Summary - Youth arrested with prohibited tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.