ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽപോയ പ്രതി അറസ്റ്റിൽ. അരുവിത്തുറ തൊമ്മൻപറമ്പിൽ വീട്ടിൽ അക്ബർ ഷാ അൻസാരിയെയാണ് (24) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലെ പെട്രോൾപമ്പിന് സമീപം തടിക്കപ്പറമ്പിൽ വീട്ടിൽ ടി.ടി. അഷ്കറിനെ ആക്രമിച്ചത്.
സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ അരുവിത്തുറ പറമ്പുകാട്ടിൽ വീട്ടിൽ ഷഹനാസ് സക്കീർ (26), അരുവിത്തുറ കല്ലോലിയിൽ അൽത്താഫ് (19), ഈരാറ്റുപേട്ട കൊച്ചുപറമ്പിൽ മുഹമ്മദ് അൻഷാദ് (21) എന്നിവരെ പിടികൂടിയിരുന്നു. ഈരാറ്റുപേട്ട എസ്.ഐ വിഷ്ണു വി.വി, സി.പി.ഒമാരായ ജിനു കെ.ആർ, ജോബി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.