പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ. സുബൈറിനെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കനത്ത പൊലീസ് സുരക്ഷയിലാണ് തിങ്കളാഴ്ച കോടതിയിൽ എത്തിച്ചത്. ആർ.എസ്.എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
2022 ഏപ്രിൽ 15നായിരുന്നു എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്ത് പ്രതികളെയാണ് പിടികൂടിയത്. കേസിൽ ഇനി വിചാരണ വേഗത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.