വാ​ട്ട​ർ​ഫ്ര​ണ്ട് ബി​ൽ​ഡി​ങ്ങി​ലെ ആ​ർ​ട്ട് ആ​ൻ​ഡ് സോ​ൾ ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം

'അ​ത്ഭു​ത​ത്തി​ന്റെ വ​ഴി​ക​ൾ' തു​റ​ന്ന്​ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ 32 ചി​ത്ര​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ 'അ​വ​ന്യൂ​സ് ഓ​ഫ് വ​ണ്ട​ർ' (അ​ത്ഭു​ത​ത്തി​ന്റെ വ​ഴി​ക​ൾ) ചി​ത്ര പ്ര​ദ​ർ​ശ​നം വാ​ട്ട​ർ ഫ്ര​ണ്ട് ബി​ൽ​ഡി​ങ്ങി​ലെ ആ​ർ​ട്ട് ആ​ൻ​ഡ് സോ​ൾ ഗാ​ല​റി​യി​ൽ തു​ട​ക്ക​മാ​യി.

ര​മ ശി​വ​കു​മാ​ർ, ന​ന്ദ​ന കോ​ലി എ​ന്നി​വ​ർ ക്യു​റേ​റ്റ​ർ​മാ​രാ​യ ചി​ത്ര​പ്ര​ദ​ർ​ശ​നം സ​യ്യി​ദ മീ​റ മ​ഷാ​ദ് മാ​ജി​ദ് അ​ൽ സ​ഈ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബൈ​ത് മു​സ​ന്ന ഗാ​ല​റി സ്ഥാ​പ​ക​യാ​യ സ​യ്യി​ദ സൂ​സ​ൻ അ​ൽ സ​ഈ​ദ്, ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് എം.​ഡി. അ​ബ്ദു​ൽ ല​ത്തീ​ഫ്, ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ റീ​ന ജെ​യി​ൻ, അ​നൂ​പ് ബി​ജ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. 32 ചി​ത്ര​കാ​ര​ന്മാ​രി​ൽ 24 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തി​ൽ ഒ​മാ​നി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ ഷെ​ഫി ത​ട്ടാ​ര​ത്ത് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​ല​യാ​ളി​ക​ളാ​ണ്.

മൂ​ന്ന് സ്വ​ദേ​ശി ചി​ത്ര​കാ​ര​ന്മാ​രും സു​ഡാ​ൻ, ഇ​റാ​ൻ, തു​ർ​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​കാ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത് പ​രി​മി​തി​ക​ളി​ല്ലാ​ത്ത ഭാ​വ​ന​യാ​ണ് 'അ​ത്ഭു​ത​ത്തി​ന്റെ വ​ഴി​ക​ൾ' എ​ന്ന

ആ​ശ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​ഷ​യം ചി​ത്ര​കാ​ര​ന് മു​ന്നി​ൽ അ​ന​ന്ത​മാ​യ ഭാ​വ​ന​യു​ടെ വ​ഴി​ക​ൾ തു​റ​ന്നി​ടു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ത്തം വി​ചാ​രി​ച്ച​തി​ലും അ​ധി​ക​മാ​യി​രു​ന്നു​വെ​ന്ന്​ ര​മ ശി​വ​കു​മാ​റും ന​ന്ദ​ന കോ​ലി​യും പ​റ​ഞ്ഞു.

ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​താ​ണി​തെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ഒ​മാ​നി​ലെ ഇ​ത​ര ചി​ത്ര​കാ​ര​ന്മാ​ർ, പൗ​ര​പ്ര​മു​ഖ​ർ, ഇ​ന്ത്യ​ൻ എം​ബ​സി ജീ​വ​ന​ക്കാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​സ്റ്റി​ൻ ഡി​സി​ൽ​വ, ഗീ​തു, ക്രി​ഷ് എ​ന്നി​വ​രാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്‌​ധ​ൻ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ച​ട​ങ്ങി​ന്റെ മാ​റ്റു​കൂ​ട്ടി. ഷാ​തി അ​ൽ ഖു​റ​മി​ലെ വാ​ട്ട​ർ​ഫ്ര​ണ്ട് ബി​ൽ​ഡി​ങ്ങി​ൽ ആ​ണ് ആ​ർ​ട്ട് ആ​ൻ​ഡ് സോ​ൾ ഗാ​ല​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​നം ന​വം​ബ​ർ പ​ത്തു വ​രെ തു​ട​രും. രാ​വി​ലെ പ​ത്തു മ​ണി​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം.

Tags:    
News Summary - Avenues of Wonder exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.