ഓണ സന്തോഷങ്ങള്‍ നിലക്കുന്നില്ലമണ്ണില് ഓണ സന്തോഷങ്ങള്‍ നിലക്കുന്നില്ല. ഓണ നിലവാവ്, മഴവില്‍ ഓണം, പൊന്നോണ പുലരി തുടങ്ങി ആകര്‍ഷക തലവാചകങ്ങള്‍ നല്‍കിയാണ് വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ യു.എ.ഇയില്‍ ഓണാഘോഷങ്ങള്‍ തുടരുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം മലയാണ്മയുടെ കലാവിരുന്നുകളും ഒരുക്കി ആഘോഷം കെങ്കേമമാക്കുന്നതിലാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധ. നാട്ടിലെ പ്രശസ്ത പാചക വിദഗ്ധരെയും പ്രതിഭാധനരായ കലാകാരന്മാരെയും മുന്നില്‍ നിര്‍ത്തിയാണ് കൂട്ടായ്മകള്‍ തങ്ങളുടെ ഓണാഘോഷ പ്രചാരണം കൊഴുപ്പിക്കുന്നത്.
പ്രവാസികളിലെ പ്രതിഭകള്‍ക്ക് തങ്ങളുടെ പ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ വീണുകിട്ടുന്ന വേദിയാണ് ഓണാഘോഷ സ്റ്റേജുകള്‍. മരുഭൂ ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടെയും തങ്ങളിലെ പ്രതിഭകളെ ചിതലരിക്കാതെ നിലനിര്‍ത്തുന്ന കലാലകാരന്മാര് ഓണമെത്തുന്നതോടെ കലാ പ്രകടനങ്ങളുടെ പരിശീലനത്തിനും സമയം കണ്ടത്തെും. കുട്ടികള്‍, യുവാക്കള്‍, കുടുംബിനികള്‍, സംരംഭകര്‍, അധ്യാപകര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ ഉപജീവനമാര്‍ഗം നയിക്കുന്നവര്‍ ഒറ്റവര്ണം സ്വീകരിച്ച് ഓണാഘോഷ വേദികളിലത്തെുന്നതും ആഘോഷ കാഴ്ച്ചയാണ്. അത്തപ്പൂക്കളം, തിരുവാതിരക്കളി, നാടന്‍ പാട്ട്, ശിങ്കാരി മേളം, ചെമ്പട മേളം തുടങ്ങി കേരളീയ പൈതൃക കലകളിലൂടെ പ്രവാസി മലയാളി മനസുകളില്‍ ഗൃഹാതുത്വം നിറച്ചാണ് എമിറേറ്റുകളില്‍ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്.
ആഘോഷ വേളകൾ മികച്ച വിപണികൂടിയാണ് പ്രവാസ ലോകത്ത്. കൂടപ്പിറപ്പുകൾ ഒപ്പമില്ലെങ്കിലും സുഹൃദ് ബന്ധങ്ങളിലൂടെ ആഘോഷം കെങ്കേമമാക്കുന്നതിൽ മലയാളി ഒട്ടും മടികാണിക്കാറില്ല. അതു കൊണ്ടു തന്നെ പൂക്കൾ വിപണി മുതൽ വസ്ത്ര വിപണിവരെ മലയാളിയുടെ ഓണാഘോഷത്തിന്റെ ഭാഗഭാകും. ഓണത്തോടനുബന്ധിച്ച് യു.എ.ഇയിലുടനീളമുള്ള ഷോപ്പിങ് മാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. വസ്ത്ര വിപണികളിൽ മലയാളികൾക്ക് മാത്രമായി പ്രത്യേക ഓണ സെക്ഷനുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.