കോട്ടക്കൽ: നഗരസഭ കാര്യാലയത്തിന്റെ ചുറ്റുമതിലില്‍ കോട്ടക്കലിന്റെ ചരിത്രം കോറിയിട്ട ‘കുട്ടി ഡോക്ടർമാരുടെ’ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. കോട്ടക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളജിലെ വിദ്യാർഥി യൂനിയനും ഹൗസ് സര്‍ജന്‍സ് അസോസിയേഷനും ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
ഹൗസ് സര്‍ജന്‍സിന്റെ ബിരുദദാന ദിനമായ ‘എലോര്‍ 2023’ന്റെ ഭാഗമായാണ് ചിത്രങ്ങൾ ഒരുക്കിയത്. ‘മുദ്ര - വരകള്‍ ചരിത്രമാകുമ്പോള്‍’ എന്ന പേരില്‍ വരച്ച ചിത്രങ്ങള്‍ ഇതിനകം ശ്രദ്ധേയമായി. ആയുർവേദ ആചാര്യന്മാർ, കഥകളി, ചായക്കട, ഒപ്പന തുടങ്ങിയ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
കോട്ടക്കല്‍ നഗരസഭയുടെ സഹകരണത്തോടെ കോട്ടക്കലിന്റെ ചരിത്രവും ശുചിത്വ കേരള മിഷനും പ്രമേയമാക്കിയതാണ് ചിത്രങ്ങൾ. ഹൗസ് സർജന്മാരായ അനുശ്രീ, അരുണ്‍, ഗൗതം അജിത്, അജയ് എന്നിവരാണ് കലാകാരന്മാർ. ചിത്രങ്ങളുടെ സമർപ്പണം അടുത്ത ദിവസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.