വ​ര: ഇ​സ്​​ഹാ​ഖ്​ നി​ല​മ്പൂ​ർ

കഥ: ഗ്രൂ​പ് അ​ഡ്മി​ൻ

ഗ്രൂ​പ് അ​ഡ്മി​ൻ

ഓ​ഫി​സി​ലെ പ​ല ഡി​പ്പാ​ർ​ട്മെൻറി​ൽ ഉ​ള്ള​വ​രും ചേ​ർ​ന്ന് അ​വ​ര​വ​രു​ടെ വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ന് വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ണ്ട്. ഇ​ത​റി​ഞ്ഞ​തു മു​ത​ൽ വാ​ച്ച്മാ​ൻ ഗം​ഗാ​ധ​ര​ന് ഒ​രാ​ഗ്ര​ഹം, ഓ​ഫി​സി​ലെ എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് ഒ​രു വാ​ട്സ്ആ​പ് ഗ്രൂ​പ് വേ​ണം. പ​ക്ഷ​ഭേ​ദം പാ​ടി​ല്ല. മാ​നേ​ജ​ർ മു​ത​ൽ ഓ​ഫി​സ് ബോ​യ് വ​രെ എ​ല്ലാ​വ​രു​മു​ള്ള ഒ​രു വാ​ട്സ്ആ​പ് ഗ്രൂ​പ്. ഒ​ഫീ​ഷ്യ​ലാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, അ​ൽ​പ​സ്വ​ൽ​പം ത​മാ​ശ​ക​ളും പോ​സ്​​റ്റ്​ ചെ​യ്യാം.

പ​ക്ഷേ, നി​ർ​ബ​ന്ധ​മാ​യും പോ​സ്​​റ്റ്​ ചെ​യ്യു​ന്ന ഓ​രോ വി​ഡി​യോ​ക്കും ഫോ​ട്ടോ​ക്കും താ​ഴെ അ​ടി​ക്കു​റി​പ്പ് നി​ർ​ബ​ന്ധ​മാ​ണ്. ആ​വ​ർ​ത്ത​ന​വി​ര​സ​ത ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ മെ​സേ​ജ് അ​യ​ക്ക​രു​ത്, വ്യ​ക്തി​ഹ​ത്യ ഗ്രൂ​പ്പി​ൽ അ​രു​ത്, മ​ത​വും രാ​ഷ്​​ട്രീ​യ​വും ഗ്രൂ​പ്പി​ൽ ച​ർ​ച്ച​ചെ​യ്യാ​ൻ പാ​ടി​ല്ല, അ​ങ്ങ​നെ ഒ​രു​പാ​ട് നി​ബ​ന്ധ​ന​ക​ളോ​ടു​കൂ​ടി ഗം​ഗാ​ധ​ര​ൻ ഒ​രു ഗ്രൂ​പ് ഉ​ണ്ടാ​ക്കി. ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ചി​ല​രൊ​ക്കെ പ്ര​ശം​സി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ ഗം​ഗാ​ധ​ര​ൻ താ​ൻ ചെ​യ്ത കാ​ര്യം ഓ​ർ​ത്ത് അ​ഭി​മാ​ന​പു​ള​കി​ത​നാ​യി. ബാ​ത്റൂ​മി​ലെ ക​ണ്ണാ​ടി​ക്കു മു​ന്നി​ൽ നി​ന്ന് വ​ലി​യൊ​രു ഓ​ഫി​സി​ലെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​​ന്റെ പ്ര​ധാ​ന അ​ഡ്മി​ൻ എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നം​കൊ​ണ്ടു. അ​തി​ന്റെ സ​ന്തോ​ഷ​ത്തി​ൽ ഒ​രു സെ​ൽ​ഫി​കൂ​ടി പാ​സാ​ക്കി. അ​ടു​ത്ത​കാ​ല​ത്ത് ഇ​ത്ര ത​നി​മ​യോ​ടെ ചി​രി​ച്ച ഒ​രു സെ​ൽ​ഫി അ​യാ​ൾ​ക്ക് എ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഗ്രൂ​പ് തു​റ​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ൽ മെ​സേ​ജു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു നാ​ളു​ക​ളി​ൽ. പ​തി​യെ മ​റ്റു ഗ്രൂ​പ്പു​ക​ളു​ടെ അ​തേ അ​വ​സ്ഥ​ത​ന്നെ ഈ ​ഗ്രൂ​പ്പി​നും പി​ടി​പെ​ട്ടു. വ​ല്ല​പ്പോ​ഴും ആ​രെ​ങ്കി​ലും പോ​സ്​​റ്റ്​ ചെ​യ്യു​ന്ന ഗു​ഡ് മോ​ണി​ങ്, ഗു​ഡ് നൈ​റ്റ് അ​ല്ലാ​തെ മ​റ്റൊ​രു മെ​സേ​ജും ആ ​ഗ്രൂ​പ്പി​ലേ​ക്ക് വ​രാ​താ​യ​തോ​ടെ ഗം​ഗാ​ധ​ര​ൻ അ​തീ​വ​ദുഃ​ഖി​ത​നാ​യി. ഗ്രൂ​പ്പി​നെ ഇ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ സ​മ്മ​തി​ക്ക​രു​ത്, എ​ന്തെ​ങ്കി​ലും ചെ​യ്തേ പ​റ്റൂ... എ​ന്തു​ചെ​യ്യാ​ൻ പ​റ്റും, ഗം​ഗാ​ധ​ര​ൻ പ​ല പൊ​ടി​ക്കൈ​ക​ളും പ്ര​യോ​ഗി​ച്ചി​ട്ടും ആ​വേ​ശ​ക​ര​മാ​യ ഒ​രു ച​ല​ന​വും ഗ്രൂ​പ്പി​ന് ഇ​ല്ലാ​താ​യ​തോ​ടെ ഗം​ഗാ​ധ​ര​ന്റെ നി​രാ​ശ വ​ർ​ധി​ച്ചു. ഓ​ഫി​സി​ന് കാ​വ​ലി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം അ​യാ​ൾ ഗ്രൂ​പ്പി​ന്റെ ച​ല​ന​ത്തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ച്ചി​ട്ടും ഒ​രു മാ​റ്റ​വും ഇ​ല്ലാ​താ​യ​തോ​ടെ

ത​​ന്റെ ദുഃ​ഖം ഭാ​ര്യ​യു​മാ​യി പ​ങ്കു​വെ​ച്ചു. ‘ഇ​താ​ണോ മ​നു​ഷ്യാ ഇ​ത്ര​യും വ​ലി​യ കാ​ര്യം? നാ​ളെ ഡ്യൂ​ട്ടി​ക്ക് പോ​കു​മ്പോ​ൾ നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ടോ​ർ​ച്ച് കൊ​ണ്ടു​പോ​കേ​ണ്ട. പ​ക​രം നി​ങ്ങ​ളു​ടെ ടോ​ർ​ച്ച് കാ​ണാ​നി​ല്ല, ആ​രെ​ങ്കി​ലും ക​ണ്ട​വ​രു​ണ്ടോ എ​ന്ന്​ ചോ​ദി​ച്ചു ഗ്രൂ​പ്പി​ൽ ഒ​രു മെ​സേ​ജ് അ​യ​ക്കൂ...’ കൊ​ള്ളാം അ​താ​വു​മ്പോ​ൾ ഒ​ഫീ​ഷ്യ​ലു​മാ​ണ്. എ​വി​ടെ വെ​ച്ചാ​ണ്, എ​പ്പോ​ഴാ​ണ്, കി​ട്ടി​യോ തു​ട​ങ്ങി​യ ചെ​റി​യ ചെ​റി​യ അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്​ ഗ്രൂ​പ്പി​ൽ ചെ​റി​യൊ​രു അ​ന​ക്കം സൃ​ഷ്​​ടി​ക്കാം. അ​വ​സാ​നം വീ​ട്ടി​ൽ വെ​ച്ച് മ​റ​ന്ന​താ​ണെ​ന്ന കാ​ര്യം പ​റ​യു​ന്ന​തോ​ടെ പ്ര​ശ്നം തീ​രു​ക​യും ചെ​യ്യും. ഐ​ഡി​യ കൊ​ള്ളാം. പെ​ൺ​ബു​ദ്ധി പി​ൻ ബു​ദ്ധി എ​ന്ന് പ​റ​ഞ്ഞ​വ​നെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ത​ന്റെ ഭാ​ര്യ​യെ​യോ​ർ​ത്ത് അ​യാ​ൾ അ​ഭി​മാ​നം​കൊ​ണ്ടു.

പി​ന്നെ അ​ൽ​പം​പോ​ലും താ​മ​സി​ച്ചി​ല്ല, ഗ്രൂ​പ്പി​ലേ​ക്ക് ടോ​ർ​ച്ച് കാ​ണാ​താ​യ വി​വ​രം പ​റ​ഞ്ഞ്​ ഒ​രു മെ​സേ​ജ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​യാ​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ ആ​കെ ത​കി​ടം​മ​റി​ച്ചു​കൊ​ണ്ട് ഗ്രൂ​പ്പി​ൽ അ​തി​നു​ശേ​ഷം ഒ​റ്റ മെ​സേ​ജ് മാ​ത്ര​മേ വ​ന്നു​ള്ളൂ! ‘സ്വ​ന്തം ടോ​ർ​ച്ച് പോ​ലും സൂ​ക്ഷി​ക്കാ​ൻ അ​റി​യാ​ത്ത നി​ങ്ങ​ൾ എ​ങ്ങ​നെ ന​മ്മു​ടെ ഓ​ഫി​സി​ന് കാ​വ​ൽ നി​ൽ​ക്കും? നി​ങ്ങ​ളു​ടെ ജോ​ലി​യി​ലെ കാ​ര്യ​ക്ഷ​മ​ത ഇ​തോ​ടെ ക​മ്പ​നി​ക്ക് ബോ​ധ്യ​മാ​യി. ഇ​നി താ​ങ്ക​ളു​ടെ സേ​വ​നം ക​മ്പ​നി​ക്കാ​വ​ശ്യ​മി​ല്ല.’ ഇം​ഗ്ലീ​ഷി​ലു​ള്ള ആ ​മെ​സേ​ജ് വാ​യി​ച്ച​തോ​ടെ ഗം​ഗാ​ധ​ര​ൻ ത​ല​ക​റ​ങ്ങി​വീ​ണു.



 


Tags:    
News Summary - Story Group Admin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.