നഗരഭംഗി കൂട്ടുന്നതിന് ഇമാറാത്തി കലാകാരന്മാരുടെ മ്യുറല്‍ പെയിന്റിങ്ങുകള്‍ തീര്‍ക്കുന്ന അബൂദബി കാന്‍വാസ് പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദബി നഗര, ഗതാഗത വകുപ്പ്. ആല് നഹ്യാന്, അല്‍ ബതീന്‍, അല്‍ മന്‍ഹാല്‍, അല്‍ മുഷ് രിഫ്, അല്‍ ദന്ന, അല്‍ മുന്താസ, മദീനത് സായിദ് ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള ബസ് ഷെല്‍ട്ടറുകളിലാണ് മ്യൂറലുകള്‍ തീര്‍ക്കുന്നത്.
800 മണിക്കൂറിലേറെയാണ് കലാകാരന്മാര് ഈ മ്യൂറല്‍സ് തീര്ക്കാനെടുക്കുക. നഗര സവിശേഷതയുടെ ആഘോഷവും പ്രാദേശിക കലാകാരന്മാരുടെ സര്‍ഗാത്മകതയുടെ സാക്ഷ്യവുമായിരിക്കും പദ്ധതിയെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു. മ്യൂറലുകള്‍ ആസ്വദിക്കാന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.