തൃശൂർ: അഷിത സ്മാരക സമിതിയുടെ സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരൻ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. റോസ് മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരത്തിന് കഥ -അക്ബർ ആലിക്കര, യാത്രാവിവരണം -കെ.ആർ. അജയൻ, നോവൽ -ഡോ. കെ.ആർ. ആനന്ദൻ, ഓർമക്കുറിപ്പ് -അഭിഷേക് പള്ളത്തേരി, ബാലസാഹിത്യം -റെജി മലയാലപ്പുഴ, ആത്മകഥ -സുജ പാറുകണ്ണിൽ, കവിത -പ്രദീഷ്, യുവസാഹിത്യ പ്രതിഭ -റിത്താരാജി എന്നിവർ അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.