തീയിൽ മുളച്ചതൊന്നിനെയും
വെയിലിനു വാട്ടാനാവില്ലൊരിക്കലും
ആളിക്കത്തുന്നതൊന്നിനെയും
തല്ലിക്കെടുത്തുവാനാവില്ലെന്നതോർക്കുക
മുമ്പേ പറക്കുന്നതൊന്നിനെയും
പിന്നിലെത്തിക്കുവാനാവില്ലൊരാൾക്കുമേ
കുടിലതയേറും പ്രവൃത്തികൾക്കൊന്നുമാ
ചടുലതയെ തളർത്താനാവില്ല നിശ്ചയം
ഉയർത്തിപിടിച്ചൊരാ ശിരസ്സൊരിക്കലും
അടിയറ വക്കില്ലൊരു
കുതന്ത്രങ്ങൾക്ക് മുന്നിലും
ഈശ്വരൻ തന്നൊരാ സത്യത്തിൻ
പാതയിൽ
നിർഭയം നീങ്ങുവാൻ ആരെ
ഭയക്കണം !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.