selfi

അടയാളം ബാക്കിയാക്കുന്ന സെൽഫികൾ... കവിത

എന്നിലെ എന്നെയറിയുവാൻ

എന്നിലെ കാണാക്കാഴ്ച്ചകളറിയുവാൻ

എന്നിലെ മോഹങ്ങളറിയുവാൻ

എന്നിൽ നിന്നകലേക്കു പോവുന്ന

ജീവിത ദൂരങ്ങളറിയുവാൻ

ഞാനെന്നഹംബോധം ത്യജിച്ചാൽ

മഞ്ചാടിക്കുരു പോലത്രയും

നിസ്സാരമാണ്

ജീവിതമെന്നറിയുവാൻ

ഒരു മാത്രയിലടയുന്ന

നേത്രംപോൽ

ലളിതമാം ജീവിതത്തിൽ

ഇന്നിലെ സന്തോഷങ്ങൾ

പകർന്നു തരുന്നതിലും

വലിയൊരാനന്ദം

മറ്റൊന്നില്ലെന്നറിയുവാൻ

ഞാനും അവനും

ഞാനും അവളും

മരണത്തിനിടനാഴിയിലെ

വേർതിരിവില്ലാത്ത

ജീവനിഴലുകൾ

മാത്രമാണെന്നറിയുവാൻ

അവനവനെ

ബോധ്യപ്പെടുത്തുവാനായ്

അടയാളം ബാക്കിയാക്കുന്ന

സെൽഫികൾ...

Tags:    
News Summary - Rejil K P poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.