ഴിക്കോട്: കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ മൂന്നാമത് ഓർമ്മദിനത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ/കാരിക്കേച്ചർ മത്സരത്തിൽ സജി ചെറുകരയും, ഷാജി എൽ.എസ് പുറക്കാടും കാർട്ടൂൺ അവാർഡ് പങ്കിട്ടു. സൂര്യദത്ത് പ്രത്യേക പരാമർശത്തിന് അർഹനായി.
"സോഷ്യൽ മീഡിയ യുഗം" എന്നുള്ളതായിരുന്നു കാർട്ടൂണിലെ വിഷയം. പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റ് ദയാഭായിയെ മോഡൽ ആക്കിയുള്ള കാരിക്കേച്ചർ അവാർഡുകൾ മനു മോഹനും , സ്വാതി ജയകുമാറും പങ്കിട്ടു, പ്രത്യേക പരാമർശത്തിന് അവിനാശ് രാജേഷും, അയ്യൂബ് കാവുങ്ങലും അർഹരായി. കാർട്ടൂൺ ക്ലബ് ഓഫ് കേരള, മെക്കാവു ടാറ്റു സ്റ്റുഡിയോയുടെയും ക്യാമസ് ആർട്ട് സ്കൂളിന്റെയും സഹകരണത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ബാദുഷയുടെ മകൻ ഫനാൻ ബാദുഷയും കാർട്ടൂൺ മത്സരത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. വേഗവരയിലൂടെ ഇന്ദ്രജാലം തീർത്ത കാർട്ടൂണിസ്റ്റായിരുന്നു ഇബ്രാഹീം ബാദുഷ. നിരവധി കാർട്ടൂണിസ്റ്റുകളെ വരയുടെ ലോകത്തേക്ക് കൈപിടിച്ചുയത്തിയതും അദ്ദേഹം ആയിരുന്നു. കാർട്ടൂണിൽ മാധ്യമത്തിലെ വി.ആർ രാകേഷ് അടങ്ങിയ ജ്യൂറിയും കാരിക്കേച്ചറിൽ ഗോവയിൽ നിന്നുള്ള സൻകേത് ലവാൺഡേ , റോഹിത് ചാരിയുമാണ് വിധി നിർണയിച്ചത്. കാർട്ടൂണുകളും ക്യാരിക്കേച്ചറുകളും മികച്ച നിലവാരം പുലർത്തി എന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.