കൗമാരത്തിൻ കലാമേള കടലും കായലുമൊത്തുചേരും
കശുവണ്ടിയുടെ കേന്ദ്രമാം കൊല്ലത്തിനൊപ്പമാകുമ്പോൾ
കൈത്താളമൊരുക്കുമേതൊരു കലാസ്നേഹിയും...
കലാകേരളത്തിനാവേശമേറ്റി കപ്പുയർത്താൻ കുരുന്നുകളൊരുങ്ങുമ്പോൾ
കലാസ്വാദനത്തിന്‍റെ കേന്ദ്രമാകുന്നു കൊല്ലവും...
കലാരംഗം കാവ്യാത്മകമായിക്കൊഴുക്കുമ്പോൾ
കർത്തവ്യനിരതരായി കലയിലലിയുന്നീ കടലോരത്താൽ കരുത്തേകുമീകൊല്ലവും...
കഴിഞ്ഞ കാലത്തിൽ കപ്പുയർത്തിയ കോഴിക്കോട്ടുനിന്നുമെത്തും കനകകപ്പിനെ
കണ്ണിലെ കൃഷ്ണമണിയായ് കാത്ത് കലയുടെ കാരണവരാകുമോരോ കൊല്ലത്തിൻ കരുത്തരും...
കാൽചിലങ്കയും കാവ്യഭംഗിയും കേരള നടനവും കഥകളിയുമൊക്കെയായി കലാരാവുകൾ കൊഴുക്കുമ്പോൾ
കൗമാരകലാകേരളത്തിന്‍റെ കാർമികത്വത്താൽ കരഘോഷമണയുന്നു കൊല്ലത്തിൻ കലാ ലോകവും...
-(ജയപ്രകാശ് കെ.ജെ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.