വിഷു അത്രയൊന്നും മാറിയിട്ടില്ല. ഇന്നും വീട്ടിനടുത്ത് കണിക്കൊന്ന പൂക്കുന്നുണ്ട്. കൂട്ടുകുടുംബമായിട്ടാണ് ജീവിച്ചത്. ഇപ്പോഴും ഏറക്കുറെ ഒരേ വളപ്പിൽതന്നെയാണ് കുടുംബത്തിലുള്ളവർ താമസിക്കുന്നത്. വലിയ ആഘോഷങ്ങളൊന്നും വീട്ടിലുണ്ടാവാറില്ല. ഏറെ മാത്സര്യത്തോടെയുള്ള പടക്കം പൊട്ടിക്കൽ കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. വീട്ടിൽ വിഷുസദ്യയല്ല, വിഷുക്കഞ്ഞിയും ചക്കപ്പുഴുക്കുമാണ് ഉച്ചഭക്ഷണത്തിന് കണ്ടിട്ടുള്ളത്.
വാഴപ്പോള ചതുരാകൃതിയിൽ വളച്ചുകെട്ടി അത് ഒരു ഇല വെച്ച് കഞ്ഞിവിളമ്പും. അത് പ്ലാവിലക്കുമ്പിളിൽ കുടിക്കും. കഞ്ഞിയാണ് ഇന്നും ഉണ്ടാകാറ്. ഇന്ന് േപ്ലറ്റായി എന്ന് മാത്രം. കൈനീട്ടം ഒരുപാട് പേരിൽ നിന്ന് കിട്ടാറില്ലായിരുന്നു. ഒരു രൂപയോ ചിലപ്പോൾ പത്ത് രൂപയോ പ്രതീകാത്മക കൈനീട്ടമായി ലഭിച്ചുപോരുന്നു. വലിയ ആഘോഷമായി വിഷു വന്നിട്ടില്ല, അത് ഒരു ഒഴുക്കുപോലെ നടക്കുന്നു.അന്നും ഇന്നും.
തയാറാക്കിയത്: ഡെന്നി പുലിക്കോട്ടിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.