പഞ്ചാബിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും -നവ്ജ്യോത് സിംഗ് സിദ്ദു

പഞ്ചാബിൽ ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്​ മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഓരോ നേതാവിന്റെയും ഗുണഗണങ്ങൾ വിശകലനം ചെയ്ത് കോൺഗ്രസ് തീരുമാനം എടുക്കുമെന്നും തനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും തീരുമാനം അംഗീകരിക്കുമെന്നും സിദ്ദു പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന ചോദ്യങ്ങളെ കുറിച്ചും, തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന്റെ പഞ്ചാബ് ഘടകത്തിൽ ഭിന്നത തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിദ്ദുവിന്റെ പ്രതികരണം.

വികസനത്തോടുള്ള മൻമോഹൻ സിംഗ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനമെന്നും, മൊഹാലിയെ ഒരു ഐ.ടി ഹബ്ബും സ്റ്റാർട്ടപ്പ് നഗരവുമാക്കി മാറ്റുന്നതിനൊപ്പം 10 വ്യാവസായിക, 13 ഭക്ഷ്യ സംസ്കരണ ക്ലസ്റ്ററുകളാണ് തന്റെ പഞ്ചാബ് മോഡൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ പഞ്ചാബിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശമെന്നും സിദ്ദു പറഞ്ഞു.

Tags:    
News Summary - Assembly Elections 2022 Live Updates: On Congress's Punjab Chief Ministerial Face, Navjot Sidhu's Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.