പാട്യാല: നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ അമരീന്ദർ സിങ്. ബി.ജെ.പിയുമായും ശിരോമണി അകാലിദളുമായും (സംയുക്ത്) സഖ്യമുണ്ടാക്കിയാണ് പഞ്ചാബ് ലോക് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിരമിക്കാനാകുകയോ ക്ഷീണിക്കുകയോ ചെയ്തിട്ടില്ലെന്ന് പാട്യാലയിലെ രാജകുടുംബാംഗമായ ഈ 79 കാരൻ അടിവരയിട്ട് പറയുന്നു.
''പഞ്ചാബിനെയും രാജ്യത്തെയും മികച്ച സ്ഥലമാക്കാനുള്ള ത്വരയാണ് ഈ പ്രായത്തിലും തന്നെ മുന്നോട്ട് നയിക്കുന്നത്. വിരമിക്കാൻ തയാറല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹം. ഇതെന്റെ ഒമ്പതാമത്തെ െതരഞ്ഞെടുപ്പാണ്. രണ്ടുതവണ പാർലമെന്റിലേക്കും ആറുതവണ നിയമസഭയിലേക്കും െതരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ബഹുകോണ മത്സരമാണ് സംസ്ഥാനത്ത്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായി കാണുന്നില്ല -അമരീന്ദർ പറഞ്ഞു.
ദലിത് നേതാവായ ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതിനെയും അദ്ദേഹം വിമർശിച്ചു. ജാതിക്കോ സമുദായത്തിനോ അല്ല വോട്ടുചെയ്യേണ്ടത്. മറിച്ച് കഴിവിനാണെന്നും അമരീന്ദർ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ, നമ്മൾ വോട്ട് ചെയ്യേണ്ടത് ജാതിയുടെ പേരിലല്ല. അദ്ദേഹത്തിന് മന്ത്രിയാകാനുള്ള കഴിവേയുള്ളൂ- അമരീന്ദർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.