പാട്യാലയിൽ ദയനീയമായി തോറ്റ് അമരീന്ദർ സിങ്; നാലാം സ്ഥാനത്ത്

പഞ്ചാബിന്റെ മഹാരാജാവായിരുന്നു. കോൺഗ്രസിന്റെ എക്കാലത്തെയും സമുന്നതനായ നേതാവ്. പഞ്ചാബിന്റെ 26ാമത് മുഖ്യമന്ത്രിയും. ഒടുവിൽ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് അങ്കക്കളത്തിലിറങ്ങിയപ്പോൾ അമരീന്ദർ സിങിന് ദയനീയ പരാജയം. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ അമരീന്ദർ പിന്നിലായിരുന്നു. പലപ്പോഴും നാലാം സ്ഥാനത്ത്.

സിഖ് ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വരെ എഴുതിയിട്ടുള്ള അമരീന്ദറിനെ സിഖുകാർ തന്നെ കൈവിട്ടു. പട്യാല നിയോജക മണ്ഡലത്തിൽ നിന്നുള്ള പഞ്ചാബ് ലോക് ഇൻസാഫ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയായാണ് മത്സരിച്ചത്. എ.എ.പിയുടെ അജിത് പാൽ സിങ് കോഹ്ലിയാണ് ഇവിടെ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദൾ സ്ഥാനാർഥി ഹർപാൽ ജുനേജയാണ്. കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമ്മയാണ് മൂന്നാമത്. 

Full View

Tags:    
News Summary - punjab assembly election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.