പഞ്ചാബിലെ ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തുവെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ

അമൃത്സർ: കോൺഗ്രസിന്‍റെ ഭരണം പഞ്ചാബിലെ ജനങ്ങൾക്ക് മടുത്തുവെന്ന് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ആരോപിച്ചു. അഞ്ച് വർഷമായി തങ്ങൾ വിശ്വസിച്ച സർക്കാരിൽ നിരാശരായതിനാൽ ജനങ്ങൾ പുതിയൊരു സർക്കാരിനെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഭഗവന്ത് മൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കും ഇന്നലെ താന്‍ പഞ്ചാബിലെ കരിമ്പ് കർഷകരുടെ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ചിരുന്നെന്നും എന്നാൽ ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അവിടെ മറ്റൊരു പഞ്ചാബ് എംപിയും ഉണ്ടായിരുന്നില്ലെന്നും മൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് അഴിമതിക്കാരായ മുഖ്യമന്ത്രിമാരെ മാത്രമാണ് കോൺഗ്രസ് പഞ്ചാബിന് നൽകിയതെന്ന് മൻ പറഞ്ഞു.

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ധുരി നിയമസഭാ സീറ്റിൽ നിന്നാണ് ഭഗവന്ത് മൻ മത്സരിക്കുന്നത്. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.

Tags:    
News Summary - Punjab Is Fed Up With Congress, says AAP candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.