അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും അമൃത്സർ ഈസ്റ്റിൽനിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയുമായ നവജ്യോത് സിംഗ് സിദ്ദു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് സിദ്ദു.
ശിരോമണി അകാലിദളിന്‍റെ മുൻ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജിതിയാണ് സിദ്ദുവിന്‍റെ എതിരാളി.
സിദ്ദുവിനെ കൂടാതെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയും ശനിയാഴ്ച പത്രിക സമർപ്പിച്ചു. ചാംകൗർ സാഹിബിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ചന്നിയെ കൂടാതെ സിദ്ദുവും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് കഴിഞ്ഞദിവസം സിദ്ദു പറഞ്ഞത്.
ഓരോ നേതാവിന്‍റെയും ഗുണഗണങ്ങൾ വിശകലനം ചെയ്ത് കോൺഗ്രസ് തീരുമാനം എടുക്കുമെന്നും തനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും സിദ്ദു അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.