പഞ്ചാബിൽ സംയുക്ത് സമാജ് മോർച്ചയും സംയുക്ത് സംഘർഷ് പാർട്ടിയും തമ്മിൽ സഖ്യം

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ബൽബീർ സിങ് രജ് വാളിന്‍റെ സംയുക്ത് സമാജ് മോർച്ചയും (എസ്.എസ്.എം) ഗുർണം സിങ് ചദുനിയുടെ സംയുക്ത് സംഘർഷ് പാർട്ടിയും (എസ്.എസ്.പി) ഒരുമിച്ച് മത്സരിക്കാൻ ധാരണ. എസ്.എസ്.എം 17 സീറ്റിലും എസ്.എസ്.പി 10 സീറ്റിലും ബുധനാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

എസ്.എസ്.എം ഇതുവരെ 57 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് നേതാവ് പ്രേം സിങ് ഭംഗു അറിയിച്ചു.

ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന കർഷക നേതാവാണ് ഗുർണം സിങ് ചദുനി. കർഷക സംഘടനകളുടെ രാഷ്ട്രീയ കൂട്ടായ്മയാണ് സംയുക്ത് സമാജ് മോർച്ച.

117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും. 

Tags:    
News Summary - Sanyukt Sangharsh Party (SSP) & Sanyukt Samaj Morcha (led by Balbir Singh Rajewal) have reached an agreement for Punjab Assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.