അടൂര്‍: സമൂഹ മാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും അപവാദപ്രചാരണം നടത്തിയത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി വൈകിയതില്‍ പ്രതിഷേധിച്ച് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് വരണാധികാരിയായ അടൂര്‍ ആര്.ഡി.ഒയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
രാവിലെ നല്കിയ പരാതിയിന്മേല് നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രചാരണം നിര്‍ത്തിവെച്ച് രാവിലെ 11.30നുശേഷം കണ്ണന് ആര്.ഡി.ഒ ഓഫിസിന് മുന്നില്‍ എത്തിയത്.
കണ്ണന് ആര്.ഡി.ഒ എസ്. ഹരികുമാറിന് മുന്നില്‍ തറയില്‍ ഇരിക്കുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആര്.ഡി.ഒ ഓഫിസ് കവാടം ഉപരോധിച്ചു. സംഭവം സംബന്ധിച്ച് അടൂര്‍ ഡി.വൈ.എസ്.പിക്കും താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഡിവൈ.എസ്.പിയും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും കണ്ണന് പറഞ്ഞു.
ഉച്ചകഴിഞ്ഞ് 12.30ന് ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഢി ആര്.ഡി.ഒ ഓഫിസില്‍ എത്തി സംസാരിച്ചെങ്കിലും എഫ്.ഐ.ആര് കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്നായിരുന്നു കണ്ണെൻറ നിലപാട്. ഒടുവില്‍ ഡിവൈ.എസ്.പി ബി. വിനോദ് എത്തി കേസെടുത്തതിനുശേഷമാണ് ഒരു മണിക്കുശേഷം സമരം അവസാനിപ്പിച്ചത്. സംഭവമറിഞ്ഞ് ആേൻറാ ആൻറണി എം.പിയും സ്ഥലത്തെത്തി. രക്താര്‍ബുദം ബാധിച്ച മകനെയെടുത്ത് ഏപ്രില്‍ ഒന്നിന് കണ്ണന് റീജനല്‍ കാന്‍സര്‍ സെൻററില്‍ നില്ക്കുന്ന വിഡിയോ ചില വാര്‍ത്ത ചാനലുകളിലും പത്രമാധ്യമങ്ങളിലും വന്നിരുന്നു.
സഹതാപതരംഗം ഉണ്ടാകുമെന്ന ഭയത്താല്‍ ചില കുത്സിതബുദ്ധികള്‍ ആരോപണങ്ങള്‍ പടച്ചുവിടുകയായിരുന്നുവെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ശിവദാസന്‍ പറഞ്ഞു.
പ്രചാരണത്തിന് കണ്ണന് ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആര്.സി.സിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടിയത്. തെരഞ്ഞെടുപ്പുകാലത്തെ നല്ലൊരു മാനുഷികമൂല്യ വാര്‍ത്തക്ക് അവസരം കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ ആര്.സി.സിയില്‍ എത്തി കണ്ണെൻറ ദയനീയ ചിത്രം വാര്‍ത്തയാക്കുകയായിരുന്നു.
ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപമുയർന്നത്. ഞായറാഴ്ച രാവിലെ മുതൽ കണ്ണനെതിരായ ലഘുലേഖ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുതോറും വിതരണം ചെയ്തു. കോണ്‍ഗ്രസ് ഇലന്തൂര്‍ ബ്ലോക്ക് സെക്രട്ടറി മാത്തൂര്‍ സ്നേഹതീരം വീട്ടില്‍ മാത്യു ഫിലിപ്പിെൻറ പേരിലാണ് ലഘുലേഖ തയാറാക്കിയത്.
അടൂർ: എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറും വരണാധികാരിയായ ആർ.ഡി.ഒക്ക് പരാതി നൽകി. തെരഞ്ഞെടുപ്പിെൻറ തുടക്കം മുതൽ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് പ്രവർത്തകരും വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിപറഞ്ഞ് വോട്ടഭ്യർഥിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് എൽ.ഡി.എഫ് നിരവധി പരാതികൾ വരണാധികാരിക്ക് നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ചിറ്റയം പറഞ്ഞു.
'അടൂർ പൗരാവലി' എന്ന പേരിൽ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നതും യു.ഡി.എഫ് സ്ഥാനാർഥിയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കടമ്പനാട് സ്വദേശി നൽകിയ പരാതിയിലും ഇതുവരെ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാർ ആർഡി.ഒക്ക് പരാതി നൽകിയത്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.പി. ജയൻ, പ്രസിഡൻറ് ടി.ഡി. ബൈജു, സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി ഡി. സജി, അരുൺ കെ.എസ്. മണ്ണടി, എസ്. മനോജ്, എ.ആർ. അജീഷ്കുമാർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. ആർ.ഡി.ഒ പരാതി ഡിവൈ.എസ്.പിയെ ഏൽപിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനുശേഷമാണ് ഇവർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.