ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം

കോട്ടയം: ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കുമരകം പൊലീസില്‍ പരാതി നല്‍കി.

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനുവേണ്ടി എത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാർഥികളെ ആക്രമിച്ചുവെന്നാണ് പരാതി.

വാഹനത്തിലെത്തിയവര്‍ വിദ്യാർഥികളെ മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന നോട്ടീസും മറ്റും വാങ്ങി കീറികളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. മലപ്പുറം സ്വദേശികളായ നാല് വിദ്യാർഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അര മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കൈയും കാലും വെട്ടിമാറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശ്രമം നടന്നു. വിദ്യാർഥികൾ ോട്ടോയിൽ കയറും വരെ സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.


വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്, സ്വാഭിമാൻ പാർട്ടി, ബധിര മൂക സംഘടന, കേരള വിശ്വകർമ സംഘടന എന്നീ സംഘടനകളും ലതിക സുഭാഷിനെ പിന്തുണക്കുന്നുണ്ട്. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകര്‍ കുമരകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Tags:    
News Summary - Attack on Latika Subhash's election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.