കോട്ടയം: മഹിള കോൺഗ്രസ് അധ്യക്ഷയായിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനംചെയ്ത് കോൺഗ്രസ് വിട്ട ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥി ലതിക സുഭാഷ് നേടിയത് 7624 വോട്ട്. 6.04 ശതമാനം വോട്ടാണ് നാലാംസ്ഥാനത്തുള്ള ഇവർക്ക് ലഭിച്ചത്.
സി.പി.എമ്മിലെ വി.എൻ. വാസവനാണ് 58,289 വോട്ട് നേടി വിജയിച്ചത് (46.2 ശതമാനം). യു.ഡി.എഫിെൻറ പ്രിൻസ് ലൂക്കോസ് 43986 വോട്ടുനേടി രണ്ടാംസ്ഥാനത്തും എൻ.ഡി.എ സ്ഥാനാർഥി ടി.എൻ. ഹരികുമാർ 13746 വോട്ടുനേടി മൂന്നാമതെത്തുകയും ചെയ്തു. ഏഴു സ്ഥാനാർഥികളുണ്ടായിരുന്ന മണ്ഡലത്തിൽ നോട്ടക്ക് 780 വോട്ടുലഭിച്ചു.
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് പരസ്യമായി തല മൊട്ടയടിച്ച് പാർട്ടി വിട്ടത്. മുന്നണികൾക്കൊപ്പം ചേരാതെ ഒറ്റക്കു മത്സരിക്കാനായിരുന്നു ഇവരുെട തീരുമാനം. കേരള കോൺഗ്രസ് എം മുന്നണി വിട്ടതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാതെ ജോസഫ് വിഭാഗത്തിന് വിട്ടുെകാടുത്തതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. ഇതിൽ ഒരുവിഭാഗം രഹസ്യമായി ഇവർക്ക് പിന്തുണ നൽകി.
ജന്മനാട്ടിലെ ബന്ധങ്ങളും രാഷ്ട്രീയ ഭേദമെന്യേയുള്ള സൗഹൃദങ്ങളും തുണയാകുമെന്നും ഇവർ പ്രതീക്ഷിച്ചു. 1987ൽ സ്വതന്ത്ര സ്ഥാനാർഥി ജോർജ് േജാസഫ് പൊടിപ്പാറ ജയിച്ച ചരിത്രവും ഇവർക്ക് ആത്മവിശ്വാസം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.