ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ 10 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമായി. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കുവേണ്ടിയുള്ള വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഠാണ ബൈപാസ് ജങ്ഷൻ, മാപ്രാണം, പുല്ലൂർ, നടവരമ്പ്, എടതിരിഞ്ഞി, കാട്ടൂർ, കാറളം, കൊമ്പിടിഞ്ഞാമാക്കൽ പ്രദേശങ്ങളിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കുവേണ്ടിയുള്ള 10 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളാണ് പ്രവർത്തനക്ഷമമായത്.
പരിസ്ഥിതി നാശം, എണ്ണ വിലവർധനയുടെ ബുദ്ധിമുട്ടുകൾ എന്നിവക്ക് പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വൈദ്യുത വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ എണ്ണം ചാർജിങ് സ്റ്റേഷനുകൾ ഇതിനായി ഒരുക്കിവരുകയാണെന്നും അവർ പറഞ്ഞു.
നാലുചക്ര വാഹനങ്ങൾക്കായി സംസ്ഥാനത്താകെ ഒരുക്കിയ 56 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ ഒന്ന് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി സബ് സ്റ്റേഷനോടനുബന്ധിച്ച് സജ്ജമായിട്ടുണ്ട്. രണ്ടു മണിക്കൂർ കൊണ്ട് ഓട്ടോറിക്ഷകളുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.