ഇരിങ്ങാലക്കുട: ഖദര്‍ ഷാളുകളും റോസാപ്പൂക്കളുമായി വരവേൽപ്പ്. കാത്തുനിന്നിരുന്ന അമ്മമാരുടെയും സ്ത്രീകളുടെയും ഇടയിലേക്ക് അവരോട് കുശലം പറഞ്ഞും കെട്ടിപ്പിടിച്ചും കൈകൊടുത്തും തോമസ് ഉണ്ണിയാടൻ ശൈലി. കൊടും വേനലിനൊന്നും ഇരിങ്ങലാക്കുടയിലെ യു.ഡി.എഫ് സ്ഥാനാർഥിയെയോ പ്രവര്‍ത്തകരേയോ തളർത്തുന്നില്ല.
പൊറത്തിശ്ശേരിയില്‍ നിന്നുമാണ് ശനിയാഴ്ച ഉണ്ണിയാടൻ തുടക്കം കുറിച്ചത്. രാവിലെ എട്ടിന് തന്നെ കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്തു നിന്നാണ് പര്യടനം. തെരെഞ്ഞടുപ്പു കമ്മിറ്റി ചെയര്മാന് എം.എസ്. അനില്‍കുമാറിനോടൊപ്പം ബംഗ്ലാവ് പരിസരത്ത് എത്തിയ ഉണ്ണിയാടന് ഒരു ഖദര്‍ഷാള്‍ ഒരു വലിയമ്മയ്ക്ക് സമ്മാനിച്ചു. അതിനിടെ അദ്ദേഹത്തോട് പരിഭവവും പറയുവാനും ചിലര്‍ മുതിര്‍ന്നു.
എല്ലാറ്റിനും താന്കൂടെയുണ്ടാകും എന്ന സ്നേഹം നിറഞ്ഞ വാക്കുകളാല്‍ മറുപടി കൊടുത്തു കൊണ്ട് തനിക്ക് നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍ തന്നെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് കണക്കന്കടവിലേക്ക് ഉണ്ണിയാടന് നീങ്ങിയത്. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ തെൻറ ചിഹ്നമായ രണ്ടില മാറി ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനാണ് ഈ തെരെഞ്ഞടുപ്പില്‍ ചിഹ്നമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ഉണ്ണിയാടെൻറ പര്യടനം.
മെഡിസിറ്റി ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലാക്കി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും ഏർലി കാൻസർ ഡിറ്റക്ഷൻ സെൻറർ. ബ്ലഡ് സ്റ്റോറേജ് ഫെസിലിറ്റീസ്, ഠാണാ ചന്തക്കുന്ന് റോഡ് വികസനം, സ്പോർട്സ് സിറ്റി, ബൈപാസ് റോഡ് ബ്യൂട്ടിഫിക്കേഷൻ, പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമിക്കും, കൂടൽമാണിക്യം ക്ഷേത്രബംഗ്ലാവ് പാർക്കിൽ മ്യൂസിയം ഇങ്ങനെ പോകുന്നു ഉണ്ണിയാടന് പദ്ധതികൾ അവതരിപ്പിക്കാനും മറക്കുന്നില്ല.
എരിപൊരി കൊള്ളുന്ന സ്ഥാനാർഥിയെ പൊരിവെയിലത്തും ടീച്ചറെ കാത്തുനില്‍ക്കുകയാണ് ജനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രഫ. ആര്. ബിന്ദുവിനെ കാണുവാനും സ്നേഹം പ്രകടിപ്പിക്കുവാനും പിന്തുണ പ്രഖ്യാപിക്കുവാനും ഏറെ പേർ.
ശനിയാഴ്ച രാവിലെ തന്നെ കഥകളി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തനിക്ക് ചുട്ടി കുത്തി തന്നിരുന്ന കലാമണ്ഡലം പരമേശ്വരന് തട്ടാമറ്റത്തില്‍ ആശാെൻറ അനുഗ്രഹവും വാങ്ങി കൂടെ പഠിച്ചിരുന്ന ആശാെൻറ മകളായ കല പരമേശ്വരെൻറ നൃത്ത വിദ്യാലയവും സന്ദര്‍ശിച്ചു കൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും കയറിയിറങ്ങി തൊഴിലാളികളോടും സ്ഥാപന ഉടമകളോടും വോട്ടഭ്യർഥന. അതിനിടെ കൂടെ പഠിച്ചിരുന്ന കട്ടുകാരേയും കണ്ടുമുട്ടി. തിരക്കുകള്‍ക്കിടയിലും അവേരാട് കുശലം പറയുന്നതിനും സ്നേഹം പങ്കുവെക്കുന്നതിനും സ്ഥാനാർഥി സമയം കണ്ടെത്തി.
സാംസ്കാരിക നഗരിയും വിദ്യാഭ്യാസ കേന്ദ്രവുമായ ഇരിങ്ങാലക്കുടയുടെ വികസനത്തിന് തുടര്‍ച്ചയും വേഗതയും നല്‍കും. ഇരിങ്ങാലക്കുടയുടെയും സമീപ പഞ്ചായത്തുകളായ കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ എന്നിവയുടെയും സമഗ്ര വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സത്യസന്ധതയോടെ നിര്‍വഹിക്കും. ഒട്ടേറെ കുടിവെള്ളപദ്ധതികള്‍, റോഡ് നവീകരണം, പുതിയ റോഡുകളുടെ നിർമാണം തുടങ്ങിയ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണം, ആരോഗ്യ മേഖലയിലെ വ്യത്യസ്ത പദ്ധതികള്‍ ഇതൊക്കെ തന്നെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ്. ഇരിങ്ങാലക്കുടയിലെ നാട്ടുകാരിയെന്ന രീതിയില്‍ സ്ഥാനാർഥിത്വത്തിന് ഏറെ സ്വീകാര്യതയുണ്ട്. ഞാന്‍ ഈ മണ്ഡലത്തില്‍ വളര്‍ന്നുവന്നയാളാണ്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിന് എന്താണ് ഏറ്റവും ആവശ്യകത എന്ന് തനിക്ക് വ്യക്തമായി അറിയാം എന്നാണ് സ്ഥാനാർഥിയുടെ കാഴ്ചപ്പാട്
ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റി എന്‍.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്. അതിരാവിലെ തുടങ്ങുന്ന അദ്ദേഹത്തിെൻറ പര്യടന പരിപാടി ഏറെ രാത്രിവരെ നീളുന്നു. ഇതിനിടയില്‍ നീണ്ട സംവാദങ്ങള്‍ക്കും സമയം കണ്ടെത്തുന്നു.
ശനിയാഴ്ച രാവിലെ 6.30 ന് ഡോ. കാരുമാത്ര വിജയനെ സന്ദര്‍ശിച്ചു കൊണ്ടാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ എത്തിയ ഡോ. ജേക്കബ് തോമസ് തൊഴിലാളികളേയും വ്യാപാരികളേയും സന്ദര്‍ശിച്ച് വോട്ടഭ്യർഥന നടത്തി. ചന്ത ദിവസമായതിനാല്‍ ഏറെ തിരക്കുണ്ടായിട്ടും വ്യാപാരികളും തൊഴിലാളികളും അദ്ദേഹവുമായി സംസാരിക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. മാര്‍ക്കറ്റ് സന്ദര്‍ശനത്തിനു ശേഷം മുരിയാട് പഞ്ചായത്തിലെ കോളനികള്‍ സന്ദര്‍ശിക്കുകയായിരുന്നു.
ഊരകം, പുല്ലൂര്‍ അമ്പലനട, ആനുരുളി സന്ദര്‍ശനത്തിനുശേഷം സഹകാര്‍ഭാരതി സംഗമം, പുതിയ വോട്ടര്‍മാരുടെ സംഗമം, കുടുംബയോഗങ്ങള്‍, മഠങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലായിരുന്നു പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.