ആലപ്പുഴ: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ വീടിന് നേരെ അക്രമം. സംഭവത്തിൽ സി.പി.എം അനുഭാവിയായ ബാനർജി സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷമാണ് പിറക് വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകർത്തത്. ബുധനാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു അക്രമം. യു.ഡി.എഫ് കായംകുളത്ത് സംഘടിപ്പിച്ച 'അരിതാരവം' പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ഇടത് സൈബർ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടിൽ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം േറാഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.