കായംകുളം: മണ്ഡലത്തിെൻറ വികസനനേട്ടങ്ങളും കോട്ടങ്ങളും ഇഴകീറി ചർച്ച ചെയ്ത സ്ഥാനാർഥി സംഗമം ശ്രദ്ധേയമായി. െറസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കൊറ്റുകുളങ്ങരയിലാണ് സംഗമം സംഘടിപ്പിച്ചത്. വിഷയാവതരണം മുതൽ കാണികളും ഇടപെട്ടതോടെ പലവട്ടം മുറിഞ്ഞ സംവാദം സംഘാടക വൈഭവത്തിലാണ് പൂർത്തിയാക്കാനായത്.
യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവും എൻ.ഡി.എ സ്ഥാനാർഥി പി. പ്രദീപ് ലാലുമാണ് വികസന വീഴ്ചകൾ അക്കമിട്ട് നിരത്തിയത്. സിറ്റിങ് എം.എൽ.എയായ ഇടതുസ്ഥാനാർഥി യു. പ്രതിഭ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിച്ചു. നഗരത്തിെൻറ വടക്കുവശത്തെ വികസനത്തിൽ വീഴ്ച വരുന്നതടക്കം ചൂണ്ടിക്കാട്ടിയ വിഷയാവതരണം ചിലർ ചോദ്യം ചെയ്തത് ബഹളത്തിനും കാരണമായി. താലൂക്ക് യാഥാർഥ്യമാകാതിരുന്നതും ചർച്ചയായി. വികസനത്തിൽ പക്ഷപാതവും പിശുക്കും കാട്ടിയിട്ടില്ലെന്നാണ് പ്രതിഭ മറുപടി നൽകിയത്. അടിസ്ഥാന വികസന വിഷയങ്ങളിലാണ് ശ്രദ്ധ നൽകിയത്. വികസന പുരോഗതിയിലേക്ക് നാടിനെ നയിച്ചു.
യു.ഡി.എഫ് വന്നാൽ താലൂക്ക് യാഥാർഥ്യമാക്കുമെന്നായിരുന്നു അരിതയുടെ വാഗ്ദാനം. ഒ. അബ്ദുൽഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം നഹ വിഷയം അവതരിപ്പിച്ചു. ഷാനവാസ് പറമ്പി, എ. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. കൊറ്റുകുളങ്ങര വെസ്റ്റ്, എം.എസ്.എം കോളജ് നഗർ, ഗാന്ധിനഗർ, കോളജ് വെസ്റ്റ്, ടൗൺ നോർത്ത് െറസിഡൻറ്സ് അസോസിയേഷനുകളാണ് സംഗമം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.