കായംകുളം: തങ്ങളുടെ നാട്ടുകാരി അരിതെക്കാപ്പം വരുന്ന പ്രിയങ്ക ഗാന്ധിയെ കാണാൻ വടക്കുകൊച്ചുമുറി ഗ്രാമത്തിലുള്ള മിക്കവരും ദേശീയപാതയിലേക്ക് രാവിലെതന്നെ വീടുവിട്ട് പോയിരുന്നു. പ്രിയങ്ക ചേപ്പാട് എത്തിയപ്പോഴും വരുന്ന വഴിയിലും അരിതയെ വിളിച്ചവരോടെല്ലാം അവിടെതന്നെ നിൽക്കുക ഉടൻ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്.
ഉച്ചക്ക് 12.20 ഒാടെയാണ് തങ്ങൾ കാത്തുനിന്ന ആൾ വീട്ടിലേക്ക് വരുെന്നന്ന അരിതയുടെ അപ്രതീക്ഷിത ഫോൺകാൾ സഹോദരൻ അരുണിന് ലഭിക്കുന്നത്. കൂടിനിന്നവർ ഒന്നടങ്കം അജേഷ് നിവാസിൽ എത്തുേമ്പാഴേക്കും വീടും പരിസരവും ജനക്കൂട്ടം കൈയടക്കിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് വീട്ടുകാർക്കുപോലും അകത്തേക്ക് കയറാനായത്.
ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥിയെ തങ്ങളുടെ വീട്ടിനുള്ളിൽ കണ്ട അമ്പരപ്പ് മാറാൻ ഏറെ സമയം എടുെത്തന്ന് അരിതയുടെ മാതാപിതാക്കളായ തുളസീധരനും ആനന്ദവല്ലിയും 'മാധ്യമ'ത്തോട് പറഞ്ഞു. നേരേത്ത അറിഞ്ഞിരുെന്നങ്കിൽ കരിക്കിൻ വെള്ളമെങ്കിലും നൽകാമായിരുന്നു. ഒന്നിനും സമയം കിട്ടിയില്ല. തുളസീധരെൻറ വാക്കുകളിൽ നിറയുന്നത് സങ്കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.