File Photo

സാമുദായിക നിലപാടിൽ വലിയ ഉറപ്പില്ലാതെ എൽ.ഡി.എഫ്


സ്വന്തം ലേഖകൻ

കൊ​ച്ചി: മു​സ്​​ലിം, ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും നാ​യ​ർ- പി​ന്നാ​ക്ക-​ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വോ​ട്ടു​ക​ൾ ആ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന വി​ശ​ക​ല​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ൽ ആ​ശ​ങ്ക. ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തെ ഇ​രു​കൈ​യും നീ​ട്ടി മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. അ​തോ​ടെ സ​വ​ർ​ണ ക്രൈ​സ്ത​വ​ർ യു.​ഡി.​എ​ഫി​ൽ​നി​ന്ന് അ​ക​ലു​മെ​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷ.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത്ത​ര​മൊ​രു വേ​ലി​യേ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ച​ങ്ങ​നാ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ ജോ​സ് വി​ഭാ​ഗം വെ​ള്ളം കു​ടി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം, ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ലേ​ക്കാ​ണ് ഒ​ഴു​കി​യ​ത്. ഈ ​വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ലേ​ക്ക് പോ​യാ​ൽ തു​ട​ർ ഭ​ര​ണം എ​ളു​പ്പ​മാ​വി​ല്ല. മ​ല​ബാ​റി​ലെ മു​സ്​​ലിം വോ​ട്ടി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​ന് ല​ഭി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. എ​സ്.​ഡി.​പി.​ഐ ചി​ല​യി​ട​ത്ത് എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നെ​ങ്കി​ലും അ​ത് ഇ​ട​തു വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​ല്ല. തി​രു​വി​താം​കൂ​റി​ലെ മു​സ്​​ലിം വി​ഭാ​ഗ​ത്തി​നി​ട​യി​ലും യു.​ഡി.​എ​ഫ് അ​നു​കൂ​ല ച​ല​ന​മു​ണ്ടാ​യി. അ​തേ​സ​മ​യം, ബി.​ജെ.​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ജ​യ​സാ​ധ്യ​ത നോ​ക്കി ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നും വോ​ട്ട് ചെ​യ്തു. നേ​മം, ക​ഴ​ക്കൂ​ട്ടം, ചാ​ത്ത​ന്നൂ​ർ, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ച​താ​യാ​ണ്​ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ത​വ​ണ ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നെ അ​നു​കൂ​ലി​ച്ച​വ​ർ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

എ​ൻ.​എ​സ്.​എ​സ് ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. ദ​ലി​ത് -ആ​ദി​വാ​സി ജ​ന​ത എ​ൽ.​ഡി.​എ​ഫി​െൻറ സ്ഥി​രം വോ​ട്ട് ബാ​ങ്കാ​ണ്. എ​ന്നാ​ൽ, കെ.​പി.​എം.​എ​സ് അ​ട​ക്ക​മു​ള്ള ദ​ലി​ത് സം​ഘ​ട​ന​ക​ൾ പൂ​ർ​ണ​മാ​യി ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ എ​ൽ.​ഡി.​എ​ഫ് ന​ട​ത്തി​യ അ​ട്ടി​മ​റി ക​ഴി​ഞ്ഞ ത​വ​ണ കി​ട്ടി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

Tags:    
News Summary - The LDF is not very sure about communal stands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.