കാസർകോട്: രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ 'ഭാഗ്യം ലഭിച്ച' ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് രണ്ടിടത്തും തോൽവി. പത്തനംതിട്ടയിലെ കോന്നിയിലും കാസർകോട്ടെ മഞ്ചേശ്വരത്തുമായിരുന്നു കെ. സുരേന്ദ്രൻ മത്സരിച്ചിരുന്നത്.
മഞ്ചേശ്വരത്ത് കഴിഞ്ഞതവണ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടിെൻറ വ്യത്യാസത്തിലായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ, ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി എം.കെ.എം അഷ്റഫ് ആയിരത്തിലേറെ വോട്ടിനാണ് വിജയിച്ചത്. എൽ.ഡി.എഫിലെ വി.വി. രമേശൻ ഇവിടെ മൂന്നാം സ്ഥാനത്താണ്.
ശബരിമല വിഷയം അനുകൂലമാകുമെന്ന പ്രതീക്ഷയയോടെയാണ് സുന്ദ്രേനെ കോന്നിയിലും മത്സരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. എന്നാൽ, ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. എൽ.ഡി.എഫിലെ കെ.യു. ജനീഷ് കുമാർ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം കുറിച്ചത്.
സുരേന്ദ്രന് രണ്ട് സീറ്റ് നൽകിയതിനെതിരെ ബി.ജെ.പിയിൽ തന്നെ കലഹമുണ്ടായിരുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ സുന്ദ്രേെൻറ അപരൻ കെ. സുന്ദര 467 വോട്ട് നേടിയിരുന്നു.
ഇത്തവണയും കെ. സുന്ദര പത്രിക സമർപ്പിച്ചെങ്കിലും ബി.ജെ.പി നേതൃത്വം ഇടപെട്ട് അത് പിൻവലിപ്പിച്ചു. എന്നിട്ടും തോൽവിയുടെ കയ്പുനീർ തന്നെയാണ് സുന്ദ്രേന് ബാക്കിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.