പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നിൽക്കെ പത്തനംതിട്ടയിൽ മുന്നണികളുടെ പോരാട്ടം ഇഞ്ചോടിഞ്ച്. ഒരു കാലത്ത് യു.ഡി.എഫിെൻറ ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട. എന്നാൽ, കോൺഗ്രസുകാർ ഗ്രൂപ്പുകളിച്ചും േനതാക്കൾ തെരഞ്ഞെടുപ്പുകളിൽ സ്വന്തം പാർട്ടിക്കാെരയും ഘടകകക്ഷികളെയും കാലുവാരിയും മേൽക്കൈ നഷ്ടപ്പെടുത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ തമ്മിൽതല്ലി കോന്നിയും കൈവിട്ടതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കൈകളിലായി.
ഇത്തവണ തെരഞ്ഞെടുപ്പിെൻറ കേളികൊട്ട് ഉയർന്നപ്പോഴും നേതാക്കളുടെ ശൈലിക്ക് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, മുതിർന്ന നേതാക്കളുടെ തുടർച്ചയായ ഇടപെടലോടെ ഇപ്പോൾ ഭിന്നതകളൊക്കെ മാറ്റിവെച്ച് ഇപ്പോൾ എല്ലാവരും പ്രചാരണ രംഗത്ത് സജീവമായുണ്ട്. ഇതിെൻറ ആവേശം എങ്ങും പ്രകടവുമാണ്. സ്ഥാനാർഥി നിർണയം കൊണ്ട് മുൻതൂക്കം ലഭിച്ച റാന്നിയിലും അടൂരിലും യു.ഡി.എഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ആറന്മുളയിലും കോന്നിയിലുമൊക്കെ നില മെച്ചപ്പെട്ടു.
എൽ.ഡി.എഫ് വിജയം ഉറപ്പിച്ചിരുന്ന തിരുവല്ലയിലും യു.ഡി.എഫ് പ്രതീക്ഷ വെച്ചു പുലർത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അമിതമായ ആത്മവിശ്വാസം വിനയായോ എന്ന ആശങ്ക ഇടതുമുന്നണിക്കുമുണ്ട്. റാന്നി, ആറന്മുള, കോന്നി എന്നിവിടങ്ങളിൽ പ്രചാരണം വേണ്ട രീതിയിൽ പുരോഗമിക്കുന്നില്ല എന്ന സംശയം സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതിെൻറ ഫലമായിരുന്നു ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവെൻറ ജില്ലയിലെ മിന്നൽ സന്ദർശനമെന്നാണ് പറയുന്നത്്. അടിയന്തരമായി റാന്നിയിലെ പോരായ്മകൾ തിരുത്താൻ അദ്ദേഹം കർശനം നിർദേശം നൽകിയതായും സൂചനയുണ്ട്.
ജില്ലയിലെ സീറ്റ് മോഹികളെയെല്ലാം തഴഞ്ഞ് ജോസ് വിഭാഗം റാന്നിയിൽ പ്രഖ്യാപിച്ച പുറത്തുനിന്നുളള പ്രമോദ് നാരായണന് സ്വന്തം പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് സി.പി.എമ്മിനും സംശയമുണ്ട്. ഫലത്തിൽ പ്രമോദിനെ വിജയിപ്പിക്കേണ്ടതിെൻറ ഉത്തരവാദിത്തം മുഴവൻ സി.പി.എമ്മിെൻറ തലയിലായിരിക്കുകയാണ്. റാന്നിക്കാരൻ തന്നെയായ യു.ഡി.എഫിെൻറ യുവ സ്ഥാനാർഥി റിങ്കു ചെറിയാന് നാട്ടുകാരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
രാഹുൽ ഗാന്ധി ജില്ലയിൽ എത്തിയേപ്പാൾ റാന്നിയിലായിരുന്നു വലിയ ജനക്കൂട്ടം. ഇത് യു.ഡി.എഫിെൻറ ആവേശം വർധിപ്പിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി പത്മകുമാറും ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്്. ഇതെല്ലാം ഫലത്തിൽ ഇടതുമുന്നണിയുടെ ആശങ്ക വർധിപ്പിക്കുന്നതാണ്.
ആറന്മുളയിൽ പുറമെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാജോർജിെൻറ പ്രചാരണ പ്രവർത്തനങ്ങൾ ആവേശ പൂർവം മുന്നേറുന്നതിെൻറ സൂചനകളാണെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ ഉള്ളതായി പറയുന്നുണ്ട്. ബി.ജെ.പി സ്ഥാനാർഥി ഓർത്തേഡാക്സ് വോട്ടുകൾ പിടിക്കാനുള്ള സാധ്യതയും ബി.ജെ.പി ക്ക് ലഭിക്കേണ്ട വോട്ടുകളിൽ ഒരു പങ്ക് ശിവദാസൻനായർക്ക് പോകാനുള്ള സാധ്യതയും ഇവിടെ നിലനിൽക്കുന്നു. സ്ഥാനാർഥി ജനീഷ്കുമാറിനെതിരെ ജന്മനാട്ടിലടക്കം പാർട്ടിയിൽ നിലനിൽക്കുന്ന ചില അസ്വാരസ്യങ്ങളാണ് കോന്നിയിൽ ഇടതുമുന്നണിക്ക് ആശങ്ക ഉളവാക്കുന്നത്.
ഇവിടെ മുന്നേറാൻ അടൂർ പ്രകാശിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് വലിയ പരിശ്രമമാണ് നടത്തുന്നത്്. ഈ സാഹചര്യത്തിൽ ഉപ തെരഞ്ഞെടുപ്പിലെ പോലെ എസ്.എൻ.ഡി.പി യുടെ പൂർണ പിന്തുണ ലഭിക്കുന്നില്ലെങ്കിൽ ജനീഷിന് നന്നേ വിയർക്കേണ്ടി വരും. എസ്.എൻ.ഡി.പിയുടെ പിന്തുണ സുരേന്ദ്രന് ലഭിക്കുമെന്നും കോന്നിയിൽ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് എൻ.ഡി.എ യുടെ വിലിയിരുത്തൽ. അടൂരിൽ യു.ഡി.എഫിെൻറ യുവ സ്ഥാനാർഥി എം.ജി. കണ്ണന് നല്ല രീതിയിൽ മുന്നേറാൻ ഇതിനകം കഴിഞ്ഞു.
ആദ്യം പലരും എഴുതിത്തള്ളിയെങ്കിലും തിരുവല്ലയിലും യു.ഡി.എഫിെൻറ കുഞ്ഞുകോശി പോൾ മാത്യു ടി. തോമസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാഹുൽ ഗാന്ധിക്ക് പിന്നാലെ രണ്ടിന് പ്രധാനമന്ത്രികൂടി ജില്ലയിൽ എത്തുന്നതോടെ പ്രചാരണ ചൂട് പാരമ്യത്തിലെത്തും.
ഇങ്ങനെയൊക്കെയാണെങ്കിലും സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങൾ മൂലം സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും കൊണ്ട് ജില്ലയിലെ മേൽക്കൈ നിലനിർത്താൻ കഴിയുെമന്ന് തന്നെയാണ് ഇടതുമുന്നണിയുെട കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.