കുറ്റ്യാടി: നാദാപുരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ഇ.കെ. വിജയൻ പോളിങ് സ്റ്റേഷിൽ സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നം ഒട്ടിച്ച വാഹനം കയറ്റിയത് തർക്കത്തിന് ഇടയാക്കി.
ഉച്ചക്ക് േദവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിലെ ബൂത്തുകൾ സന്ദർശിക്കാനെത്തിയ സ്ഥാനാർഥിയുടെ വാഹനത്തിെൻറ മുന്നിലും പിന്നിലും തെൻറ തെരഞ്ഞെടുപ്പ് ചിഹനമായ അരിവാൾ നെൽക്കതിർ ചിത്രമുണ്ടായിരുന്നു. ചിഹ്നങ്ങൾ 200 മീറ്റർ അകലെ മാത്രമേ പാടുള്ളൂ എന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ വാഹനം സ്കൂൾ ഗ്രൗണ്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു.
തുടർന്ന് പൊലീസ് എത്തി വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. വാഹനം മാറ്റിയ ഡ്രൈവർ പിന്നീട് ചിഹ്നമുള്ള സ്റ്റിക്കർ ചുരണ്ടിമാറ്റിയാണ് സ്ഥാനാർഥിയെയും കൊണ്ട് യാത്രതുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.