കാസർകോട്: പൊതു പ്രചാരണമില്ലാതെ ബി.ജെ.പിയുടെ നിശ്ശബ്ദ നീക്കങ്ങൾ, ഇടതുപക്ഷത്തിെൻറ പതിവിൽ കവിഞ്ഞ പ്രചാരണം, ഭാഷയിലും പ്രാദേശിക വാദത്തിലുമൂന്നിയുള്ള യു.ഡി.എഫ് തന്ത്രം, ഇതിനപ്പുറം മൂന്നു മുന്നണികളുടെയും വർഗീയ അജണ്ടകൾ എന്നിവ മഞ്ചേശ്വരത്തെ കൂടുതൽ 'ക്രിട്ടിക്കലാ'ക്കുന്നു. 'മുസ്ലിം ലീഗിനെ ജയിപ്പിച്ചാൽ അവർ ഒരു വിഭാഗത്തിെൻറ മാത്രം എം.എൽ.എയാകുന്നു'വെന്നും ഇത് മറ്റുവിഭാഗങ്ങളിൽ വിദ്വേഷം ജനിപ്പിക്കുന്നുവെന്നുമുള്ള എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശെൻറ പരസ്യ അഭിപ്രായത്തിൽനിന്നു വായിച്ചെടുക്കാവുന്നത് വ്യക്തം. 'മഞ്ചേശ്വരത്തുകാരന് മഞ്ചേശ്വരംകാരെൻറ വോട്ട്'- നാട്ടുകാരുടെ ആവശ്യങ്ങൾ മനസ്സിലാകണമെങ്കിൽ മഞ്ചേശ്വരത്തുകാരുടെ ഭാഷ അറിയുന്നയാളായിരിക്കണം ജയിക്കേണ്ടത് എന്ന് പരസ്യമായി പറഞ്ഞ യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തുന്നത് പ്രാദേശിക വികാരം. ഒരു ഫ്ലക്സ് പോലും ഉയർത്താതെ സംഘ്പരിവാറുകാെര അണിനിരത്തി വീടുകൾ വീതിച്ചു നൽകി നിരന്തരം കയറിയിറങ്ങി ബി.ജെ.പി നടത്തുന്ന നിശ്ശബ്ദ പ്രചാരണത്തിെൻറ അന്തഃസത്തയും കടുത്ത വർഗീയത.
ബി.ജെ.പി ജയിക്കാതിരിക്കാൻ യു.ഡി.എഫിനു വോട്ടുമറിച്ച് മതേതര സംരക്ഷണത്തിനു 'ത്യാഗം'ചെയ്യുന്ന ഇടതുപക്ഷം ഇപ്പോഴില്ല. ആർ.എസ്.എസുമായുള്ള 'ഡീലിൽ'മിടുക്കുതെളിയിച്ചവനെന്ന് യു.ഡി.എഫ് ആേരാപിക്കുന്ന 'ദുർബലനായ'ഇടതു സ്ഥാനാർഥിയുടെ 'കൊണ്ടുപിടിച്ച'പ്രചാരണവും പോരാട്ടവും ഒരു ഡീലിെൻറ ഭാഗമല്ലെന്ന് പറയാനും ആവാത്ത സ്ഥിതി. ത്രികോണ മത്സരം ശക്തമായാൽ ഭയപ്പെടേണ്ടത് യു.ഡി.എഫാണ്.
മഞ്ചേശ്വരത്ത് 1982 മുതലുള്ള ബി.ജെ.പി വോട്ട് പരിശോധിച്ചാൽ കുതിപ്പ് മാത്രമേയുള്ളൂ. 82ൽ 14,443ൽ നിന്നുമാണ് താമരയുടെ വോട്ട് ആരംഭിച്ചത്. 2011ൽ 43,989 വോട്ട് നേടിയ ബി.ജെ.പി 2016ൽ 56,781ഉം നേടി. രണ്ടുതവണയും കെ. സുരേന്ദ്രനാണ് മത്സരിച്ചത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാറിനും കിട്ടി 57,484 വോട്ട്.
ജയിക്കാനുള്ള വോട്ട് ഭദ്രമല്ലാത്തത് യു.ഡി.എഫിനാണ്. സമുദായം നോക്കിയാൽ 60 ശതമാനം ഭൂരിപക്ഷ സമുദായമാണ്. 2001ൽ 47,494 വോട്ടുനേടിയ യു.ഡി.എഫ് 2006ൽ 34,186 വോട്ടായി പിന്നിലേക്ക് മാറിയതുതന്നെ ഉദാഹരണം. ഇൗ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 39,242 വോട്ടുനേടി വിജയിച്ചു. അപ്പോഴും ബി.ജെ.പിക്ക ് പരിക്കുകെളാന്നുമുണ്ടായില്ല. അവർ 34,186 (2001), 34,413 (2006) എന്നിങ്ങനെ കരസ്ഥമാക്കി. ഒാരോ തെരഞ്ഞെടുപ്പിലും 20ശതമാനം വീതം വോട്ടു വർധിപ്പിച്ചുവരുകയായിരുന്ന ബി.ജെ.പിക്ക് എൽ.ഡി.എഫ് ജയിക്കുേമ്പാൾ ഇൗ വർധനയുണ്ടായിരുന്നില്ല. എന്നാൽ, കുറഞ്ഞില്ല. ബി.ജെ.പിയിലേക്ക് പോകേണ്ടിയിരുന്ന പുതിയ വോട്ടുകൾ എൽ.ഡി.എഫ് പിടിക്കുെന്നന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ബി.ജെ.പി കൂടുതൽ പിടിക്കുന്നത് യു.ഡി.എഫിേൻറതാണ് എന്നു മാത്രം. കഴിഞ്ഞ ലോക്സഭയിൽ യു.ഡി.എഫ് -ബി.ജെ.പി വ്യത്യാസം 11,113, ഉപതെരഞ്ഞെടുപ്പിൽ 7923 ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 1661വോട്ടു മാത്രം. തദ്ദേശത്തിൽ മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽപോലും ഭരണം ലഭിച്ചില്ലെങ്കിലും ബി.ജെ.പി ഫിക്സഡ് േവാട്ട് (53,823) നിലനിർത്തിയിട്ടുണ്ട്. എന്നാൽ, യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പിനെക്കാൾ 10,000 വോട്ടിെൻറ കുറവ് വന്നിട്ടുണ്ട്.
ഏറ്റവും കൂടുതൽ 'ഫ്ലക്സിബിൾ' യു.ഡി.എഫ് വോട്ടാണ്. പതിവിൽനിന്നു വ്യത്യസ്തമായി മഞ്ചേശ്വരത്ത് ചില അടിയൊഴുക്കുകൾ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.