തിരുവനന്തപുരം: സി.പി.എമ്മിനും കോൺഗ്രസിനും ജനവിധിയെ ഭയമാണെന്നും അതിനാലാണ് അക്രമം അഴിച്ചുവിടുന്നതെന്നും നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. സത്യസന്ധമായ പ്രവർത്തനം നടത്താൻ സി.പി.എമ്മും കോൺഗ്രസും തയാറാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.
നേമത്ത് പണമൊഴുക്കുകയാണ്. ജനങ്ങൾ മുന്നിട്ടിറങ്ങി അത് തടയാൻ ശ്രമിച്ചതാണ് ഇന്നലെയുണ്ടായത്. സംഘർഷം ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇരു വിഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഏകപക്ഷീയമായ ആക്രമണമാണ് കോൺഗ്രസ് നടത്തിയതെന്നും കുമ്മനം പറഞ്ഞു.
ഇന്നലെ രാത്രി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. പണം വിതരണം ചെയ്യാനെത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ആരോപണം കോൺഗ്രസ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.