തിരുവനന്തപുരം: നേമത്തിെൻറ മണ്ണിന് ചുവപ്പിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച് വി. ശിവൻകുട്ടി ഒരിക്കൽ കൂടി വിജയിച്ചു. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ തവണ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി കേരള നിയമസഭയിൽ ഇടംപിടിച്ച മണ്ഡലത്തിൽ തൊട്ടടുത്ത അവസരത്തിൽതന്നെ അക്കൗണ്ട് 'േക്ലാസ്' ചെയ്താണ് ശിവൻകുട്ടി താരമായത്. 2011ൽ എം.എൽ.എയായ ശിവൻകുട്ടി 2016ൽ പരാജയപ്പെെട്ടങ്കിലും കഴിഞ്ഞ അഞ്ച് വർഷം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് വീണ്ടും നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ളത്. ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തിൽ കരുത്തരായ യു.ഡി.എഫിെൻറ കെ. മുരളീധരനെയും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ഇൗ ജയം നേടിയതെന്നതും ഏറെ ശ്രദ്ധേയം.
പാർട്ടി വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു ശതമാനം ലഭിച്ചതും എൽ.ഡി.എഫിന് തുണയായി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ േവാട്ട് വർധനയുൾപ്പെടെ ഇൗ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മിക്ക നഗരസഭാ വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർഥിക്കുള്ള വോട്ട് വിഹിതത്തിലും വർധനയുണ്ടായിട്ടുണ്ട്. മണ്ഡലത്തിലെ മുൻ എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും സർക്കാറിൻ മേലുള്ള വോട്ടർമാർക്കുള്ള വിശ്വാസവുമാണ് മണ്ഡലം തിരിച്ചുപിടിക്കാൻ സഹായകമായത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്. നിലവിലെ കിലെ ചെയർമാൻ. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം കോർപറേഷൻ മേയറായിരുന്നു. 2006 ൽ തിരുവന്തപുരം ഇൗസ്റ്റിനെയും 2011 ൽ നേമത്തെയും നിയമസഭയിൽ പ്രതീനിധീകരിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗം, ഭവനം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡൻറ്, ഓള്‍ ഇന്ത്യാ മേയേഴ്‌സ് കമ്മിറ്റി മുന്‍ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്.സി അംഗം ആര്‍. പാര്‍വതിദേവിയാണ് ഭാര്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.