കോട്ടയം: പാലായിൽ വിജയം ഉറപ്പാണെന്ന് ജോസ് കെ. മാണി. ഭൂരിപക്ഷം പറയാനില്ല. എൽ.ഡി.എഫ് വിജയത്തിനൊപ്പം പാലായുമുണ്ടാകും. അധികാരത്തുടർച്ച ഉണ്ടാകണമെന്നാണ് ജനവികാരമെന്നും അേദ്ദഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള കോൺഗ്രസ്(എം) സ്ഥാനാർഥികൾ എല്ലാവരും വിജയപ്രതീക്ഷയിലാണ്. പ്രചാരണഘട്ടത്തിലടക്കം ഇവരുമായെല്ലാം നിരന്തരം ബന്ധപ്പെട്ടിരുന്നു. അേത ആത്മവിശ്വാസത്തിലാണ് ഇപ്പോഴും. മുന്നണിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പ്രവചിക്കാനില്ല.
അതേസമയം, പാലായിൽ വിജയം ഉറപ്പാണെന്നും 15,000 വോട്ടിെൻറ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു. എലത്തൂരിൽ വിജയപ്രതീക്ഷയില്ലെന്ന് സ്ഥാനാർഥിതന്നെ തന്നോട് പറഞ്ഞതായും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാർഥിനിർണയം വൈകിയതാണ് എലത്തൂരിൽ തിരിച്ചടിയായത്. 15 ദിവസം മാത്രമാണ് പ്രചാരണത്തിന് കിട്ടിയത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.