'ഇ. ശ്രീധരൻ ധീരനായ രാഷ്ട്രശിൽപി'​; വിജയാശംസയുമായി മോഹൻലാൽ

പാലക്കാട്​: പാലക്കാട്​ ബി.ജെ.പി സ്​ഥാനാർഥിയായ ഇ. ശ്രീധരന്​ വിജയാശംസ നേർന്ന്​ സിനിമ നടൻ മോഹൻ ലാൽ. പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ്​ ശ്രീധരനെന്നും അദ്ദേഹത്തിന്‍റെ സേവനം ഇനിയും നമുക്ക് ആവശ്യമു​ണ്ടെന്നും മോഹൻലാൽ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി, ഏൽപിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം തുടങ്ങിയ വിശേഷണങ്ങൾ പറഞ്ഞ ശേഷമാണ്​ വിജയാശംസ നേർന്നത്​. പാലക്കാട്​ വോട്ടുപിടിക്കാൻ ഈ വിഡിയോ ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. നടനും പത്തനാപുരത്തെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ കെ.ബി. ഗണേഷ്​ കുമാറിനും ചവറയിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഷിബു ബേബി ജോണിനും വേണ്ടി നേരത്തെ വിഡിയോ പുറത്തിറക്കിയിരുന്നു.

ഇ. ശ്രീധരനുവേണ്ടിയുള്ള വിഡിയോയിലെ മോഹൻലാലിന്‍റെ വാക്കുകളുടെ പൂർണരൂപം:

'ഓരോ ഭാരതീയരും അഭിമാനിക്കാൻ ഇവിടെ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ. ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി.

ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി. ഏൽപ്പിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ സർ.

വികസനത്തിന്‍റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്‍റെ സേവനങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന്​ എന്‍റെ എല്ലാവിധ വിജയ ആശംസകളും'

Tags:    
News Summary - Mohanlal congratulates E. Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.