പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ

പാലക്കാട്: സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ഞാന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായി വിജയന്‍റെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ഇനി പാലക്കാട് തന്നെ ഉണ്ടാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

'എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. ബി.ജെ.പിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. '- ശ്രീധരന്‍ പറഞ്ഞു. 

Tags:    
News Summary - E. Sreedharan took the Palakkad house and the MLA's office and said that Palakkad will be there anyway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.