കൊച്ചി: തൃപ്പൂണിത്തറയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. 'ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഡോ കെ.എസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകള്‍ക്ക് സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പതിച്ചതിന് പുറമെ വീടുകളിലും എത്തിച്ചിട്ടുണ്ടെന്ന് പറയുന്നു.
എന്നാല്‍ തങ്ങളല്ല ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍ പറയുന്നത്. വോട്ട് മറിക്കാനുള്ള യു.ഡി.എഫിന്‍റെ അടവാണിതെന്ന് ബി.ജെ.പിയും ആരോപിച്ചു. പോസ്റ്ററിന്‍റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കർമസമിതി നേതാക്കളിൽ ഒരാൾ കൂടിയായ സ്ഥാനാർഥി കെ.സി. രാധാകൃഷ്ണൻ പറഞ്ഞു.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തറ. ബി.ജെ.പി വോട്ടുകള്‍ സ്വന്താക്കാനുള്ള യു.എഡി.എഫ് ശ്രമമാണിതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.