തൃശൂർ: ശക്തൻ മാർക്കറ്റ് നവീകരിച്ച് മാതൃക സൃഷ്ടിക്കാൻ എം.പി ഫണ്ടിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ പണം ചെലവഴിക്കാൻ സാധിച്ചില്ലെങ്കിൽ താൻ തന്‍റെ കുടുംബത്തിൽ നിന്ന് കൊണ്ടുവരും ഒരു കോടി രൂപയെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും എം.പിയുമായ സുരേഷ് ഗോപി. മാർക്കറ്റിന്‍റെ വികസനത്തിനായി ഇടത്-വലത് മുന്നണികൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തൻ മാർക്കറ്റിൽ വലിയ അപകടകാരിയായ അവസ്ഥയാണ്. ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്, ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എം.എല്‍.എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ച പുംഗവന്‍മാരെ ഞാൻ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.
ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെന്ന് വെക്കുക. എങ്കിലും ഞാന്‍ എം.പിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽ നിന്ന് ഒരു കോടിയെടുത്തും ഈ മോഡൽ ഇവിടെ സൃഷ്ടിക്കും.
ഇവിടെ രണ്ടാം തവണയും തോറ്റതിന്‍റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്‍റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി. ഒരു സി.പി.എംകാരനും സി.പി.ഐക്കാരനും എന്നെ അങ്ങ്... വിചാരിക്കണ്ട. വെല്ലുവിളിക്കുകയാണ്. നാട്ടുകാരുടെ ഉദ്ധാരണത്തിന് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് പറയുമ്പോൾ നിനക്ക് അസുഖമുണ്ടെങ്കിൽ നിന്നെ കൈകാര്യം ചെയ്യേണ്ടത് നാട്ടുകാരാണ്. അത് ഏപ്രിൽ ആറിന് ആവണമെന്നാണ് ആദ്യത്തെ അപേക്ഷ -സുരേഷ് ഗോപി പ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.