നാളെ തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; മൊട്ടയടിക്കരുതെന്ന് എം.എം മണി

ഇ​ടു​ക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായി എം.എം. മണി മുന്നിലെത്തി. എം.​എം. മ​ണി​യോ​ട് തോ​ൽ​വി സ​മ്മ​തി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​എം. അ​ഗ​സ്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നാളെ തല മൊട്ട അടിക്കുമെന്ന് ഇം.എം. ആഗസ്തി പറഞ്ഞു. 

"എം.​എം. മ​ണി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ത​ല കു​നി​ച്ച് ജ​ന​വി​ധി മാ​നി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും ഞാ​ൻ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​ന്നു. നാ​ളെ ത​ല മൊ​ട്ട​യ​ടി​ക്കും. സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ പി​ന്നീ​ട് അ​റി​യി​ക്കും' ഇ​.എം അ​ഗ​സ്തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. ചാനലുകളുടെ സർവേ പെയ്ഡ് സർവേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും ആഗസ്തി ചോദിച്ചിരുന്നു.

എന്നാൽ അധികം താമസിയാതെ ഇ.എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യർഥനയുമായി എം.എം മണി രംഗത്തെത്തി. 'എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.' മണി ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - E.M Augusty says he will shave his head tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.