ഉടുമ്പൻചോല (ഇടുക്കി): രാജ്യം കോവിഡിനെതിരെ പോരാടുേമ്പാൾ കേരള ജനതക്ക് ആശ്വാസം പകരുന്ന സർക്കാറായി എൽ.ഡി.എഫ് തുടരുമെന്ന് ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ എം.എം. മണി. തുടർഭരണം കിട്ടുമെന്ന് സി.പി.എമ്മും എൽ.ഡി.എഫും പറഞ്ഞത് 100 ശതമാനം ശരിയായിരിക്കുകയാണെന്ന് .
തുടർഭരണത്തിനായി ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. ജനങ്ങളോടൊപ്പം നിന്നത് കാരണമാണ് അവർ എൽ.ഡി.എഫിനെയും സർക്കാറിനെയും നെഞ്ചിലേറ്റിയത്.
പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും എൽ.ഡി.എഫ് നടപ്പാക്കും. ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉടുമ്പൻചോലയിൽ 20,000 ലീഡുമായി മണി വിജയം ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം, മന്ത്രിയാകുേമാ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.