സംവിധായകനാകാനൊരുങ്ങുകയാണ് നടൻ രവി മോഹൻ. അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. 2025 ജൂലൈയിൽ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പ്രശസ്ത നടൻ യോഗി ബാബു നായകനാകും.
ചിത്രം ഒരു കോമഡി എന്റർടെയ്‌നറായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. മറ്റ് വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രദീപ് രംഗനാഥൻ ആദ്യമായി സംവിധാനം ചെയ്ത 'കോമാളി'യിൽ രവി മോഹനും യോഗി ബാബുവും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2019ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
2003ൽ പുറത്തിറങ്ങിയ ജയമാണ് രവിയുടെ ആദ്യ ചിത്രം. ജയം രവി എന്ന് അറിയപ്പെട്ടിരുന്ന നടൻ 2025 ജനുവരിയിലാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. ആരാധകരോടും മാധ്യമങ്ങളോടും തന്നെ തന്‍റെ യഥാർഥ പേരായ രവി മോഹൻ എന്ന് അഭിസംബോധന ചെയ്യണമെന്ന് രവി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ബാനറും ഇതിനൊപ്പം പ്രഖ്യാപിച്ചു. പുതിയ ചിത്രം ഈ ബാനറിൽ നിർമിക്കുമോ എന്നത് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.