വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധപിടിച്ചുപറ്റാറുള്ള പ്രശസ്ത ഗായകൻ അഭിജീത് ഭട്ടാചാര്യയുടെ പുതിയ പരാമർശത്തിന് ഇര സാക്ഷാൽ എ.ആർ. റഹ്മാൻ. ഇരുവരും ഒരു പാട്ട് മാത്രമാണ് ഒന്നിച്ചു ചെയ്തതെങ്കിലും റഹ്മാനൊപ്പമുള്ള ജോലി വലിയ പുകിലായിപ്പോയെന്നാണ് അഭിജീത്തിന്റെ കുറ്റപ്പെടുത്തൽ. ‘ഏ നസ്നീൻ സുനോ നാ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് റഹ്മാൻ വൈകിപ്പിച്ചുവെന്നും അർധരാത്രിയും കഴിഞ്ഞ് റെക്കോഡിങ് നടത്തുന്ന അദ്ദേഹത്തിന്റെ ശൈലി ദുരിതം സമ്മാനിച്ചുവെന്നും അഭിജീത് ആരോപിക്കുന്നു.
‘‘ഒരിക്കൽ റെക്കോഡിങ്ങിനായി റഹ്മാനെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. പിന്നെ പുലർച്ച രണ്ടു മണിക്ക് ഫോൺ, സ്റ്റുഡിയോയിലെത്താൻ ആവശ്യപ്പെട്ട്. ഞാൻ പറഞ്ഞു, ഞാൻ ഉറക്കത്തിലാണ്, പിറ്റേന്ന് കാണാമെന്ന്. പിറ്റേന്ന് കാണാൻ ചെന്നപ്പോഴേക്കും റഹ്മാൻ സ്ഥലംവിട്ടു. അർധരാത്രിയും പുലർച്ചെയുമൊക്കെയേ ക്രിയേറ്റിവിറ്റി വരൂ എന്നു കരുതി എല്ലാവരും അത് സഹിക്കണോ?’’ -അഭിജീത് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.