'ഭയാനകമായിരുന്നു': ടൈറ്റാനിക് വിജയത്തിന് ശേഷമുള്ള ബോഡി ഷെയ്മിങ് അനുഭവം പറഞ്ഞ് കേറ്റ് വിൻസ്ലെറ്റ്

ക്കാലവും ആഘോഷിക്കപ്പെടുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്. ഓസ്കർ പുരസ്കാരത്തിന് അർഹമായ ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകസിനിമാ പ്രേമികളുടെ ഹൃദയത്തിൽ പതിഞ്ഞ മുഖമാണ് റോസായി എത്തിയ നടി കേറ്റ് വിൻസ്ലെറ്റിന്റേത്. ചിത്രം നടിക്ക് പ്രശസ്തിക്കൊപ്പം വിമർശനങ്ങളും നേടി കൊടുത്തു. അതിൽ പലതും നടി തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ താൻ കേട്ടതിൽ അരോചകമായി തോന്നിയ ബോഡി ഷെയ്മിങ് കമന്റുകളെക്കുറിച്ച് പറയുകയാണ് കേറ്റ്. സംഭവത്തെ ഭയാനകമെന്നാണ് താരം വിശേഷിപ്പിച്ചത്.വിമർശനങ്ങൾ മുഖാമുഖം കേൾക്കേണ്ടി വന്നതിനെക്കുറിച്ചാണ്  നടി പറഞ്ഞത്.

'ടൈറ്റാനിക് പുറത്തെത്തിയതിന് ശേഷം, ഭാരത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നതിനൊപ്പം എന്റെ വസ്ത്രത്തിന്റെ വലിപ്പക്കുറവും ചർച്ചയായിരുന്നു. വിമർശനങ്ങൾ മുഖാമുഖം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാനായി തന്നെ അവസരം ഒരുക്കിയതാണ്.കാരണം ഇത് എനിക്ക് മാത്രമല്ല, ആ തലത്തിലുള്ള പീഡനത്തിന് വിധേയരായ എല്ലാ ആളുകൾക്കും വേണ്ടിയായിരുന്നു.ഒരു ഭയാനകമായ നിമിഷമായിരുന്നു. വളരെ മോശമായൊരു അനുഭവമായിരുന്നു'-കേറ്റ് പറഞ്ഞു.

Tags:    
News Summary - It Was Horrific: Kate Winslet Breaks Downs As She Recalls Painful Body-Shaming Experience After Titanic Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.