തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. നടന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ എമ്പുരാന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. 2025 മാർച്ച് 27നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. മലമ്പുഴയിലാണ് ചിത്രീകരണം പൂർത്തിയായത്.
എമ്പുരാന്റെ പാക്കപ്പ് ദിനം പൃഥ്വിരാജിന് സർപ്രൈസുമായി ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ എത്തിയിരുന്നു. സുപ്രിയയുടെ എൻട്രിയിൽ സർപ്രൈസായി നിൽക്കുന്ന പൃഥ്വിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. ' എന്താ ഇവിടെ? എന്തിനാണ് വന്നത്? എന്നായിരുന്നു സുപ്രിയയെ കണ്ട ഉടനെ പൃഥ്വിയുടെ ചോദ്യം. രസകരമായ കുറിപ്പോടെ ഈ വിഡിയോ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
'രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ൈഫ്ലറ്റ് പിടിച്ച് മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടര്‍ സാറിന് സര്‍പ്രൈസ് കൊടുക്കാന്‍ വന്നതാണ്. പക്ഷേ കിട്ടിയതോ, എന്തിനാ വന്നത് എന്ന ചോദ്യം'. എന്നായിരുന്നു സുപ്രിയയുടെ രസകരമായ കുറിപ്പ്. 'അണ്‍റൊമാന്റിക് ഭര്‍ത്താവ്' എന്ന ഹാഷ്ടാഗോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.