ഹിന്ദി സിനിമകളിൽ ഗായകനെ തീരുമാനിക്കുന്നത് താരങ്ങളാണെന്ന് ഗായകൻ കുമാർ സാനു. ബോളിവുഡിലെ ഗായകരെല്ലാം വളരെ കഴിവുള്ളവരാണെന്നും എന്നാൽ അവരെ പൂർണമായും പ്രയോജനപ്പെടുത്തുന്നില്ലെന്നും കുമാർ സാനു കൂട്ടിച്ചേർത്തു.
'ഇന്നത്തെ ഗായകരെല്ലാം വളരെ കഴിവുള്ളവരാണ്. എന്നാൽ അവരെ പൂർണമായും പ്രയോജനപ്പെടുത്തുന്നില്ല. ഇന്നത്തെ പാട്ടുകളിൽ സംഗീതമോ നല്ല വരികളോയില്ല. കൂടാതെ മികച്ച നടന്മാരുടെ കുറവുമുണ്ട്. എന്നാൽ ഈ ഭാഗ്യങ്ങളെല്ലാം ഞങ്ങളുടെ തലമുറയിലുള്ള ഗായകർക്ക് ലഭിച്ചിരുന്നു; കുമാർ സാനു പറഞ്ഞു
ഇന്നത്തെ നമ്മുടെ സംഗീത സംവിധായകർ പാശ്ചാത്യ സംഗീത ശൈലിയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇവർ ഇന്ത്യൻ സംഗീത സംസ്കാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നന്നാവും. സംഗീതവുമായി ബന്ധപ്പെട്ടവർ ഗായകരെ തിരഞ്ഞെടുക്കണം. ഇന്ന് അഭിനേതാക്കളാണ് തങ്ങൾക്ക് വേണ്ടി പാട്ടുകാരെ തീരുമാനിക്കുന്നത്. ഈ രീതി ശരിയല്ല.
ഇന്ന് സിനിമയിൽ സംഗീതം രണ്ടാമതായിരിക്കുന്നു. ചില സമയങ്ങളിൽ സംഗീതം പരിഗണിക്കുന്നില്ല. ഇതാണ് സംഗീത മേഖല നേരിടുന്ന പ്രധാനവെല്ലുവിളി. ഇപ്പോഴത്തെ സിനിമാ നിർമ്മാണത്തിൽ വളരെയധികം ആത്മവിശ്വാസമുണ്ട്; കുമാർ സാനു ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.