സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെ എമ്പുരാൻ. മാര്‍ച്ച് 27ന് റിലീസിന് എത്തുന്ന ചിത്രത്തിനൊപ്പം മറ്റൊരു സിനിമ കൂടി എത്തുന്നുണ്ട്. എസ്.യു.അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രമായ 'വീര ധീര സൂരന്‍' ആണ് എമ്പുരാനൊപ്പം ഇറങ്ങുന്നത്. ഇതിനുപിന്നാലെ തന്നെ ഈദ് ചിത്രമായി സല്‍മാന്‍ ഖാന്റെ 'സിക്കന്ദറും' മാര്‍ച്ച് 30-ന് പുറത്തിറങ്ങും.
സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ സിനിമയും തിയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിക്രം. എമ്പുരാൻ പാൻ ഇന്ത്യൻ സിനിമയായി മാറും. വ്യാഴാഴ്ച എമ്പുരാനൊപ്പം തന്റെ സിനിമയായ വീര ധീര സൂരൻ ഇറങ്ങുമ്പോൾ രണ്ടിനെയും മലയാളി പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും വിക്രം പറയുന്നു. തന്റെയും ഭാര്യയുടെയും ഇഷ്ടതാരമാണ് മോഹന്‍ലാല്‍.
താന്‍ ഭാര്യയോട് ഏത് പടമാണ് കാണുകയെന്ന് ചോദിച്ചിരുന്നെന്നും രണ്ട് പടവും കാണുമെന്നാണ് മറുപടി നല്‍കിയതെന്നും വിക്രം പറയുന്നു. പക്ഷെ അവള്‍ ഏത് പടമാകും ആദ്യം കാണുകയെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ചിയാന്‍ വിക്രം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.