അച്ഛൻ ദുഷ്ടനല്ലെന്ന് നൂറ് ശതമാനം അറിയാം, മറ്റുള്ളവർ പറയുന്നത് കാര്യമായെടുക്കാറില്ലെന്ന് നടൻ ശ്രീജിത്ത് രവി

ടി.ജി. രവി മകൻ ശ്രീജിത്ത് രവിയോടൊപ്പം

'അച്ഛൻ ദുഷ്ടനല്ലെന്ന് നൂറ് ശതമാനം അറിയാം', മറ്റുള്ളവർ പറയുന്നത് കാര്യമായെടുക്കാറില്ലെന്ന് നടൻ ശ്രീജിത്ത് രവി

‘ഞങ്ങൾ സിനിമ കാണാൻ പോകുമ്പോൾ അച്ഛൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സമയത്ത് 'ദേ വരുന്നു ദുഷ്ടൻ' എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ, അച്ഛൻ ദുഷ്ടനല്ലെന്ന് എനിക്ക് നൂറ് ശതമാനം അറിയാം. അതുകൊണ്ട് ഒരിക്കലും അതെനിക്കൊരു പ്രശ്നമല്ല.'  മറ്റുള്ളവർ പയുന്നത് കാര്യമായെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടൻ ശ്രീജിത്ത് രവി. മലയാള സിനിമയിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നിറഞ്ഞുനിന്ന ടി.ജി. രവിയുടെ മകനാണ് ശ്രീജിത്ത്.

പാര പണിയുന്നവർ എന്നതിന് എന്റെ നിർവചനത്തിൽ വ്യത്യാസമുണ്ട്. അങ്ങനെ ചെയ്യുന്നത് ചിലപ്പോൾ അവരുടെ ശരിയായിരിക്കാം. തനിക്ക് അതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും നടൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖ പരിപാടിയിലാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. നടനും ഭാര്യയും ഒന്നിച്ചുള്ളതായിരുന്നു അഭിമുഖ പരിപാടി.

'ഒരു കഥാപാത്രം ചെയ്യാൻ എന്നേക്കാളും നല്ലത് മറ്റൊരാളാണെന്ന് തോന്നിയതു കൊണ്ടാവും പലരും മറ്റൊരാളെ തെരഞ്ഞെടുക്കുന്നത്. മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ഞാൻ മാനിക്കുന്നു. സിനിമകളും അവസരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. അതായിരിക്കും ചിലപ്പോൾ നമുക്കുള്ള പാരയായി വരുന്നത്. ലഭിക്കേണ്ടിയിരുന്ന വേഷങ്ങൾ അങ്ങനെ മറ്റു പലർക്കും പോകാനുള്ള സാധ്യതയുമുണ്ട്. പലപ്പോഴും അങ്ങനെയുള്ള കാര്യങ്ങൾ കണ്ടില്ല എന്നു വെക്കാറാണ് പതിവ്' -ശ്രീജിത്ത് പറഞ്ഞു.

Tags:    
News Summary - sreejith ravi statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.